നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു
കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ. നവിൻ ബാബു കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം മുൻപ് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും, മുഖ്യമന്ത്രി വി ഡി സതീശന്റെ സ്വന്തം ഏജൻസിയായ സംസ്ഥാന വിജിലൻസിനേക്കാൾ വിശ്വാസം ഇപ്പോൾ കേന്ദ്ര ഏജൻസിയായ സി ബി ഐയിലാണോ എന്നും കെ കെ രാഗേഷ് ചോദിച്ചു. സി ബി ഐ അന്വേഷണം വരുന്നതിൽ സി പി എമ്മിന് യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























