സങ്കടക്കാഴ്ചയായി... വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു...

വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്. വിവാഹത്തിന് ശേഷം വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്ടറാണ് തകർന്നുവീണത്. വരൻ ഡേവും ഹെലികോപ്ടർ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. വധു ജെസ്നി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
നോർത്ത് ജോർജിയയിൽ നടന്ന വിവാഹചടങ്ങിന് ശേഷം അറ്റ്ലാന്റയിലേക്ക് യാത്ര ചെയ്യുമ്പോൾ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. ഡോസൺവില്ലിന് സമീപം വെള്ളിയാഴ്ച രാത്രി 10:30 ഓടെയാണ് നവദമ്പതികൾ സഞ്ചരിച്ച റോബിൻസൺ ആർ66 ഹെലികോപ്ടർ തകർന്നുവീണത്.
പൈലറ്റ് ഉൾപ്പെടെ മൂന്നുപേരായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ദുർഘടമായ പ്രദേശത്ത് ഹെലികോപ്ടർ തകർന്നുവീണത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിച്ചു. അഞ്ചു മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജെസ്നിയെ രക്ഷപ്പെടുത്തിയത്.
വിവാഹചടങ്ങുകൾക്ക് ശേഷം അറ്റ്ലാൻ്റ നഗരത്തിലെ ഹോട്ടലിലേക്ക് പോകുകയായിരുന്നു നമ്പദമ്പതികൾ.
അപകടസമയം പ്രദേശത്ത് ശക്തമായ മൂടൽമഞ്ഞും മഴയും അനുഭവപ്പെട്ടിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ ഭാര്യ ജെസ്നി സുഖം പ്രാപിച്ചുവരുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുന്നു.
https://www.facebook.com/Malayalivartha



























