മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്നും ബാറുകളുടെ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ചയുണ്ടാകുമെന്നും എക്സൈസ് മന്ത്രി അഡ്വ. എം.ലിജു

മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്നും ബാറുകളുടെ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ചയുണ്ടാകുമെന്നും എക്സൈസ് മന്ത്രി അഡ്വ. എം.ലിജു. തൊഴിലാളി സംഘടനകളുമായും ചർച്ചയുണ്ടാകും.
സമൂഹത്തിന് ഗുണകരമായ തീരുമാനമുണ്ടാകും. എൽ.ഡി.എഫിന്റെ മദ്യനയമാകില്ല യു.ഡി.എഫിന്റേത്. ഇതുസംബന്ധിച്ച വിപുല നയം പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യും. മദ്യവർജനം മുൻനിറുത്തിയുള്ള നടപടിയുണ്ടാകും.
മേഖലയുമായി ബന്ധപ്പെട്ട സംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടും. മദ്യവർജനത്തെ ആശയമായി മുൻനിറുത്തിയുള്ള ഉത്തരവാദിത്വ മദ്യപാനം ഉറപ്പുനൽകുന്ന നടപടിയുണ്ടാകും.
എക്സൈസ് വകുപ്പിൽ പരിവർത്തനമുണ്ടാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. കള്ള് വ്യവസായത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വകുപ്പിനുണ്ട്. ഈ മേഖലയിൽ കാലാനുസൃതമായ മാറ്റം വരുത്താനായി സമഗ്രമായി പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha























