വാഹനപരിശോധനയ്ക്കിടെ വ്ളോഗര്‍ ഹൈദര്‍ മധൂര്‍ എംഡിഎംഎയുമായി പിടിയില്‍

മധൂരില്‍ വാഹനപരിശോധനയ്ക്കിടെ 3.61 ഗ്രാം എംഡിഎംഎയുമായി വ്ലോഗര്‍ ഹൈദര്‍ മധൂര്‍ പോലീസ് പിടിയില്‍. വിദ്യാനഗര്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
വാഹന പരിശോധനയ്ക്കിടെ അസ്വാഭാവികമായി തോന്നിയതിനെത്തുടര്‍ന്ന് പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് വില്പനയ്ക്കായി സൂക്ഷിച്ചനിലയില്‍ ലഹരിവസ്തു കണ്ടെത്തിയത്. ഇയാളുടെ പക്കല്‍നിന്ന് 3.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമായി 75,000ത്തോളം ആളുകള്‍ പിന്തുടരുന്ന കാസര്‍കോട്ടെ പ്രശസ്തനായ വ്ലോഗറാണ് പിടിയിലായ ഹൈദര്‍ മധൂര്‍. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത വിദ്യാനഗര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
https://www.facebook.com/Malayalivartha

























