സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ബി.അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി. കായികവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായാണ് എന്‍. പ്രശാന്തിന് നിയമനം. യുവജനകാര്യം, മൃഗശാല, മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും പ്രശാന്തിനായിരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ സിന്‍ഹയ്ക്ക് കയര്‍ വികസന വകുപ്പിന്റെയും ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അധിക ചുമതല നല്‍കും.
കെ.ആര്‍. ജ്യോതിലാലിനു പ്ലാനിങ് ബോര്‍ഡിന്റെ അധിക ചുമതല നല്‍കും. മിന്‍ഹാജ് ആലം കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാകും. രാജു നാരായണ സ്വാമി സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. ടി.വി. അനുപമയാകും ഗതാഗത സെക്രട്ടറി. ഷാര്‍മിള മേരി ജോസഫാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. രത്തന്‍ യു ഖേല്‍ക്കറിനു തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും നല്‍കി. കെ.ബിജുവാണ് വനം വകുപ്പ് സെക്രട്ടറി. എം.ജി. രാജമാണിക്യമാണ് കെഎസ്ഇബി ചെയര്‍മാന്‍. കെ.ജീവന്‍ ബാബുവിനെ റവന്യു, ദുരന്ത നിവാരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായും എസ്. സുഹാസ് ജല വിഭവ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായും നിയമിച്ചു.
ദിവ്യ എസ്. അയ്യര്‍ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് മാറി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറായാണ് നിയമനം. അദീല അബ്ദുല്ല പൊതുമരമാത്ത് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയാകും. സീറാം സാംബശിവ റാവുവിനു ഐടി വകുപ്പിന്റെ അധിക ചുമതല നല്‍കും. ഷാനവാസ്.എസ് തദ്ദേശ വകുപ്പ് സ്‌പെഷ്ല്‍ സെക്രട്ടറിയാകും. ഡി.സജിത് ബാബു പൊതുവിഭ്യാഭ്യാസ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയാകും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും വഹിക്കും.
https://www.facebook.com/Malayalivartha


























