Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പ്ലസ് വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ...

08 JUNE 2026 12:22 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക പ്രവേശന പോർട്ടലായ 'HSCAP' വഴി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഫലം ലഭ്യമായിരിക്കും

മെറിറ്റ് ക്വാട്ടയ്ക്ക് പുറമെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റും ഇതിനൊപ്പം പ്രസിദ്ധീകരിച്ചു.

വിദ്യാർത്ഥികൾക്ക് തങ്ങളുടെ അപേക്ഷയുടെ നിലവിലെ അവസ്ഥ പരിശോധിക്കാനും തെറ്റുകൾ തിരുത്താനുമുള്ള അവസാന അവസരമാണിത്.
ലഭിച്ച വിവരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകളോ മാറ്റങ്ങളോ വരുത്താനുണ്ടെങ്കിൽ ജൂൺ 10-ന് വൈകുന്നേരം 5 മണി വരെ സമയം അനുവദിച്ചിരിക്കുകയാണ്. ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുമ്പോൾ അപേക്ഷകർ തങ്ങളുടെ ഫലം കൃത്യമായി വിലയിരുത്തേണ്ടതാണ്.

അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഉടനടി തിരുത്തേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി അലോട്ട്മെന്റ് നേടിയതായി ശ്രദ്ധയിൽപ്പെട്ടാൽ പ്രസ്തുത അലോട്ട്മെന്റ് റദ്ദാക്കുമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
‌‌
സ്വയം വിവരങ്ങൾ പരിശോധിക്കാനായി ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് തൊട്ടടുത്തുള്ള സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളുടെ സാങ്കേതിക സഹായം തേടാവുന്നതാണ്. വിദ്യാർത്ഥികൾ hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.


വെബ്സൈറ്റിലെ 'Candidate Login' ലിങ്ക് വഴി യൂസർ നെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്ത ശേഷം 'Trial Results' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അലോട്ട്മെന്റ് നില പരിശോധിക്കാവുന്നതാണ്.

മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് അപേക്ഷിച്ചവർ 'Candidate Login-MRS' വഴി വേണം ഫലം പരിശോധിക്കാൻ. അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് ലോഗിൻ ചെയ്ത ശേഷം 'Edit Application' ലിങ്ക് വഴി ജൂൺ 10-നകം തിരുത്തലുകൾ വരുത്തുകയോ ഓപ്ഷനുകളുടെ മുൻഗണനാ ക്രമം മാറ്റുകയോ ചെയ്യാവുന്നതാണ്.

ഈ തിരുത്തലുകൾക്ക് ശേഷമുള്ള ആദ്യ ഔദ്യോഗിക അലോട്ട്മെന്റ് ജൂൺ 15-ന് പ്രസിദ്ധീകരിക്കും. മുഖ്യഘട്ട അലോട്ട്മെന്റുകൾ ജൂലൈ 1-ഓടെ പൂർത്തിയാക്കി ജൂലൈ രണ്ടാം വാരത്തോടെ ക്ലാസുകൾ ആരംഭിക്കാനാണ് ലക്ഷ്യം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends