നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ നടി അന്‍സിബ ഹസന്റെ മൊഴി നാളെ രേഖപ്പെടുത്തും

നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ നടി അന്‍സിബ ഹസന്റെ മൊഴി നാളെ രേഖപ്പെടുത്തും. താരത്തിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങളടക്കം നടത്തിയെന്ന പരാതിയിലാണ് കടവന്ത്ര പൊലീസ് അന്‍സിബയുടെ മൊഴി രേഖപ്പെടുത്തുക. ടിനി ടോം തനിക്കെതിരെ സൈബര്‍ അധിക്ഷേപവും വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയെന്നും കുടുംബത്തെ അടക്കം അധിക്ഷേപിച്ചുവെന്നും കാട്ടി അന്‍സിബ ആദ്യം ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരുന്നത്. മതം മാറ്റം, ജിഹാദി വിളി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങുന്നതായിരുന്നു ഈ പരാതി. എന്നാല്‍ സംഭവം നടന്ന സ്ഥലം കടവന്ത്ര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്നതായതിനാല്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് ഈ പരാതി തുടര്‍നടപടികള്‍ക്കായി കടവന്ത്ര പൊലീസിന് കൈമാറുകയായിരുന്നു.
പരാതി പരിശോധിച്ച കടവന്ത്ര പൊലീസ് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരാതിക്കാരിയായ അന്‍സിബയെ മൊഴിയെടുക്കാനായി വിളിപ്പിച്ചിരിക്കുന്നത്. അന്‍സിബയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം ആരോപണവിധേയനായ നടന്‍ ടിനി ടോമിനെയും വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തും. ഇരുവരുടെയും മൊഴികള്‍ വ്യക്തമായി പരിശോധിച്ച ശേഷമായിരിക്കും കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള അടുത്ത ഘട്ട നടപടികളിലേക്ക് പൊലീസ് കടക്കുക.
https://www.facebook.com/Malayalivartha


























