കോഴിക്കോട്ട് വീണ്ടും നിപ ബാധയെന്ന് സംശയം

കോഴിക്കോട്ട് വീണ്ടും നിപ രോഗബാധയെന്ന് സംശയം നിപ രോഗലക്ഷണങ്ങളോടെ ഒരാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫറോക്ക് സ്വദേശിയായ ഇയാളുടെ സ്രവം പി.സി.ആര്‍ പരിശോധനയ്ക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.
അതേസമയം കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ ഷിഗെല്ല വ്യാപനം സമ്പര്‍ക്കത്തിലൂടെയാണോ എന്ന് സംശയമുള്ളതായി കെ. മുരളീധരന്‍ പറഞ്ഞു. നിലവില്‍ രോഗം നിയന്ത്രണവിധേയമാണെന്നും രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോളിയാടിയില്‍ ഷിഗെല്ല രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നോയെന്ന് ആശങ്ക ഉയരുകയാണ്. നേരത്തേ സ്‌കൂളിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രമാണ് രോഗലക്ഷണങ്ങള്‍ കണ്ടിരുന്നത്. ഇപ്പോള്‍ ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ നഴ്‌സിംഗ് പോസ്റ്റ് വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha



























