Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഭാര്യയെയും മകനെയും കൊന്ന് വസ്ത്ര വ്യാപാരി ജീവനൊടുക്കി

10 JUNE 2026 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ബിസിനസ് തകര്‍ന്നതില്‍ മനംനൊന്ത് വസ്ത്ര വ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഇന്നലെയാണ് സംഭവം നടന്നത്. പ്രഭാകര്‍ (65), ഭാര്യ ജ്യോതി (55) മകന്‍ സന്തോഷ് (30) എന്നിവരാണ് മരിച്ചത്.

കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചുള്ള ശക്തി യോജന പദ്ധതി നടപ്പാക്കിയതിനുശേഷം തന്റെ ടെക്‌സ്‌റ്റൈല്‍ ബിസിനസ് തകര്‍ന്നുവെന്നാണ് പ്രഭാകറിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. പദ്ധതി നടപ്പിലാക്കിയതിനുശേഷം സ്ത്രീകള്‍ വസ്ത്രങ്ങള്‍ വാങ്ങാനായി വലിയ നഗരങ്ങളിലേയ്ക്ക് പോകുന്നുവെന്നും ഇതിനാല്‍ തന്റെ ബിസിനസില്‍ വലിയ നഷ്ടം നേരിട്ടുവെന്നും കുറിപ്പില്‍ പറയുന്നു.

പ്രഭാകറിനും ജ്യോതിക്കും രണ്ട് മക്കളാണുള്ളത്. മകള്‍ ബംഗളൂരുവിലെ സോഫ്ട്വെയര്‍ കമ്പനിയിലെ ജീവനക്കാരിയാണ്. ഇവര്‍ ബംഗളൂരുവില്‍ തന്നെയാണ് താമസം. മാണ്ഡ്യയില്‍ ഒരു വാടകവീട്ടിലാണ് പ്രഭാകറും ഭാര്യയും മകനും മരുമകളും കഴിഞ്ഞിരുന്നത്.

മുണ്ട് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് പ്രഭാകര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. മകന്‍ മുറിയിലെത്തിയപ്പോള്‍ മകനെയും കൊലപ്പെടുത്തി. ശേഷം തന്റെ തുണിക്കടയിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. സംഭവ സമയം മരുമകള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും മുറിയില്‍ ഉറങ്ങുകയായിരുന്നതിനാല്‍ കൊലപാതക വിവരം അറിഞ്ഞിരുന്നില്ല. ഒരു മാസം മുന്‍പായിരുന്നു പ്രഭാകറിന്റെ മകന്‍ വിവാഹിതനായത്.

ബിസിനസ് നഷ്ടത്തിലായതോടെ ഭവന വായ്പ അടച്ചുതീര്‍ക്കാന്‍ പ്രഭാകറിന് കഴിഞ്ഞിരുന്നില്ല. മൈക്രോ ഫിനാന്‍സ് കമ്പനികളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും അദ്ദേഹം വായ്പയെടുത്തിരുന്നു. വായ്പ നല്‍കുന്നവരുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് കടുത്ത തീരുമാനത്തിലെത്തിയതെന്നും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (13 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (16 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (18 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (24 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (30 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (44 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (52 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (54 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (1 hour ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

Malayali Vartha Recommends