കോഴിക്കോട്ട് 43കാരന് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 43കാരന് നിപ രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്ടെ മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ഫറോക്ക് സ്വദേശിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങള്‍ കാണിക്കുകയും ആരോഗ്യനില വഷളാകുകയും ആയിരുന്നു.
രോഗിയുടെ നില ഗുരുതരമാണെന്നും ഇദ്ദേഹത്തെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. അന്തിമ സ്ഥിരീകരണത്തിനായി സ്രവത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തില്‍ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനും വൈറസിന്റെ ഉറവിടം കണ്ടെത്താനും ആരോഗ്യ വകുപ്പ് നടപടി ആരംഭിച്ചു.
https://www.facebook.com/Malayalivartha



























