മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് റിയാദിൽ നിര്യാതനായി

മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് (61) റിയാദിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റിയാദ് തഖസ്സുസിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: റിസ്വാന അക്ബർ ശൈഖ്. മക്കൾ: ആതിഫ് മുഹമ്മദ് ശൈഖ്, ഹാഷിം മുഹമ്മദ് ശൈഖ്, ഹാമിദ് മുഹമ്മദ് ശൈഖ്. ഐ.സി.എഫ് വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ റസാഖ് വയൽക്കര, ജബ്ബാർ കുനിയിൽ, അലി ചെറുവാടി എന്നിവർ നിയമനടപടികൾ പൂർത്തിയാക്കിവരുന്നു.
"
https://www.facebook.com/Malayalivartha

























