ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താത്കാലികമായി നിർത്തിവച്ചു

അമേരിക്കയിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താത്കാലികമായി നിർത്തിവച്ചു. എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്നാണ് നടപടി. അസാധാരണ സാഹചര്യങ്ങളും സുരക്ഷയും മുൻനിർത്തിയാണ് നടപടിയെന്ന് എഫ്.എ.എ. വ്യക്തമാക്കി.
വിമാന സർവീസുകൾ നിയന്ത്രിക്കുന്ന രാജ്യത്തുടനീളമുള്ള 22 റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയാണ് കമ്മ്യൂണിക്കേഷൻ തകരാർ ബാധിച്ചതെന്ന് ഗതാഗത സെക്രട്ടറി അറിയിച്ചു. സംഭവത്തെക്കുറിച്ച് എഫ്.എ.എ. സാങ്കേതിക വിദഗ്ധർ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
2023 ജനുവരിയിൽ എഫ്.എ.എ.യുടെ കമ്പ്യൂട്ടർ സിസ്റ്റത്തിലുണ്ടായ തകരാറിന് ശേഷം ഇതാദ്യമായാണ് അമേരിക്കയിൽ രാജ്യാപകമായി വിമാന സർവീസുകൾ നിർത്തിവെക്കുന്നത്. അതിനുമുമ്പ് 2001 സെപ്റ്റംബർ 11 ഭീകരാക്രമണങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു നടപടിയുണ്ടായത്.
"
https://www.facebook.com/Malayalivartha

























