Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..

കനത്ത മഴയും കാറ്റും: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

11 JUNE 2026 12:23 AM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു.... യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ

അപൂർവ മോഡൽ ബൈക്ക് തുമ്പായി... ചാലയിലെ സ്വർണക്കവർച്ചയിൽ ദുരൂഹതയേറുന്നു; ജ്വല്ലറി ഉടമയുടെ മൊഴിയിൽ വൈരുധ്യം, കവർച്ചാസംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, പ്രതികളെ കണ്ടെത്താൻ അപൂർവ ബൈക്ക് മോഡലുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം

സമരം ചെയ്ത് ഡോക്ടറെ കസ്റ്റഡിയിലെടുത്തു... കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; ചെറുത്തുനിന്ന് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി, ഒടുവിൽ ഡോക്ടർ പൊലീസ് കസ്റ്റഡിയിൽ

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം ദീർഘിപ്പിച്ചു....

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം, കൊച്ചിയിലെ ആശുപത്രിയിൽനിന്ന് പുറത്താക്കി; ഒളിവിലുള്ള ഡോക്ടർക്കായി അന്വേഷണം ശക്തമാക്കി

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകളില്‍ വീഴാനും അത് വഴി ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ അസ്വാഭാവികമായി താഴ്ന്നുകിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ യാതൊരു കാരണവശാലും അവയുടെ സമീപത്തേക്ക് പോകരുത്. കമ്പികളില്‍ സ്പര്‍ശിക്കാനോ അവ നീക്കാന്‍ ശ്രമിക്കാനോ പാടില്ല. ഇത്തരം സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സമീപത്തെ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലോ കെ.എസ്.ഇ.ബിയുടെ അടിയന്തര സഹായ നമ്പറായ 9496010101ലോ വിവരം അറിയിക്കണം.

വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരിലോ സെക്ഷന്‍ ഓഫീസിലോ വിളിക്കാവുന്നതാണ്. അതിരാവിലെ പത്രവിതരണത്തിനും റബ്ബര്‍ ടാപ്പിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തിറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. രാത്രികാലങ്ങളില്‍ മരം വീണും മറ്റും വൈദ്യുത കമ്പികള്‍ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാന്‍ സാധ്യതയുണ്ട്.വൈദ്യുതി ലൈന്‍ അപകടാവസ്ഥയില്‍ കാണുകയാണെങ്കില്‍ അതിന്റെ സമീപത്തേക്ക് ആരെയും പോകാന്‍ അനുവദിക്കരുത്. കെ.എസ്.ഇ.ബി. ജീവനക്കാര്‍ സ്ഥലത്തെത്തി സുരക്ഷിതമാക്കുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പിയില്‍ മാത്രമല്ല, അതിന്റെ സമീപ പ്രദേശങ്ങളിലും വൈദ്യുത പ്രവാഹമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. പൊട്ടിയ വൈദ്യുതി ലൈന്‍ വെള്ളത്തില്‍ വീണുകിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ ഇറങ്ങുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. പൊട്ടിയ വൈദ്യുതി ലൈനില്‍ തട്ടി ആര്‍ക്കെങ്കിലും വൈദ്യുതാഘാതമേല്‍ക്കുകയാണെങ്കില്‍, അപകടത്തില്‍പ്പെട്ട വ്യക്തിയെ നേരിട്ട് സ്പര്‍ശിക്കരുത്. പകരം ഉണങ്ങിയ മുളയോ മരക്കമ്പോ പോലുള്ള വൈദ്യുതി കടത്തിവിടാത്ത വസ്തു ഉപയോഗിച്ച് ലൈനില്‍ നിന്ന് മാറ്റി, പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എത്രയും വേഗം സമീപത്തെ ആശുപത്രിയിലെത്തിക്കണം.

പൊതുജനങ്ങള്‍ വൈദ്യുതി കടത്തി വിട്ട് പുഴകളിലും തോടുകളിലും മത്സ്യബന്ധനം നടത്തുന്നത് കര്‍ശനമായി ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ ഗുരുതരമായ വൈദ്യുതാപകടങ്ങള്‍ക്കും ജീവഹാനിക്കും കാരണമാകാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ, വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള മരങ്ങളില്‍നിന്ന് പഴങ്ങള്‍ പറിക്കുന്നതിനായി ഇരുമ്പ് ഏണികളോ മറ്റ് ലോഹ വസ്തുക്കളോ ഉപയോഗിക്കരുത്. വൈദ്യുതി ലൈനുകള്‍ക്ക് സമീപത്ത് ജോലി ചെയ്യുമ്പോഴും മരങ്ങളില്‍ കയറുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി. അഭ്യര്‍ഥിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു.... യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ  (9 minutes ago)

അപൂർവ മോഡൽ ബൈക്ക് തുമ്പായി... ചാലയിലെ സ്വർണക്കവർച്ചയിൽ ദുരൂഹതയേറുന്നു; ജ്വല്ലറി ഉടമയുടെ മൊഴിയിൽ വൈരുധ്യം, കവർച്ചാസംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, പ്രതികളെ കണ്ടെത്താൻ അപൂർവ ബൈക്ക് മോഡലുകൾ കേന  (13 minutes ago)

സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയം... ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17 നായിരുന്നു വിക്ഷേപണം.  (36 minutes ago)

സമരം ചെയ്ത് ഡോക്ടറെ കസ്റ്റഡിയിലെടുത്തു... കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; ചെറുത്തുനിന്ന് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി, ഒടുവിൽ ഡോക്ടർ പൊലീസ് കസ്റ്റഡിയിൽ  (41 minutes ago)

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം ദീർഘിപ്പിച്ചു....  (47 minutes ago)

ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പുതിയ പദ്ധതി   (58 minutes ago)

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം,  (1 hour ago)

മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് റിയാദിൽ നിര്യാതനായി  (1 hour ago)

ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (1 hour ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (1 hour ago)

ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു  (1 hour ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...  (2 hours ago)

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ  (2 hours ago)

Malayali Vartha Recommends