ഫിസയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്

എല്ലാ കുട്ടികള്‍ക്കും വേണ്ടി കാരാകുറുശ്ശി ദാറുസ്സലാം ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പി.ഫിസ ഫാത്തിമ മുഖ്യമന്ത്രി വി.ഡി.സതീശനു കത്തെഴുതുമ്പോള്‍ അദ്ദേഹം വായിക്കുമോയെന്നു പോലും ഉറപ്പില്ലായിരുന്നു. ''സര്‍, എനിക്കൊരു നിര്‍ദേശമുണ്ട്, കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കു സൗജന്യയാത്ര അനുവദിക്കുമോ? സ്വകാര്യ ബസുകളിലും വേണം. ഇതിനൊരു പദ്ധതി ഒരുക്കാമോ''.
പക്ഷേ, ഫിസ ഫാത്തിമയെത്തേടി മുഖ്യമന്ത്രിയുടെ മറുപടി വന്നു. ''മോളുടെ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായിച്ചു. നിര്‍ദേശങ്ങളില്‍ പരിഗണിക്കാവുന്നത് ഉറപ്പായും പരിഗണിക്കാം. നന്നായി പഠിക്കണം, കൂട്ടുകാരോടും ടീച്ചര്‍മാരോടും അന്വേഷണം പറയുക. തീര്‍ച്ചയായും നമുക്കു നേരില്‍ കാണാം'. മറുപടിക്കത്തു ലഭിച്ചതു മാത്രമല്ല തീര്‍ച്ചയായും നേരില്‍ കാണാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും ലഭിച്ചതോടെ വലിയ ആഹ്ലാദത്തിലാണ് ഫിസ ഫാത്തിമ.
https://www.facebook.com/Malayalivartha



























