കണ്ണൂരിൽ ബൈക്കിന് പിറകില്‍ വാനിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മട്ടന്നൂര്‍ നഗരസഭയിലെ കൂരന്‍ മുക്കില്‍ ബൈക്കിന് പിറകില്‍ വാനിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഉരുവച്ചാല്‍ ഇടപ്പഴശി കക്കാട്ട് പറമ്പ് അങ്കണവാടിക്ക് സമീപത്തെ ആയിഷ മന്‍സില്‍ കെ വി മൂസക്കുട്ടി ഹാജിയാണ് മരിച്ചത്. 70 വയസ്സായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മട്ടന്നൂര്‍ - ഇരിട്ടി റൂട്ടില്‍ കൂരന്‍ മുക്ക് ടൗണിലായിരുന്നു അപകടം നടന്നത്. സഹോദരന്റെ മകന്റെ കൂടെ ബൈക്കില്‍ ഇരിട്ടി ഭാഗത്തേക്ക് പോകവെ പിറകെ എത്തിയ വാന്‍ ബൈക്കിന്റെ പിറകില്‍ ഇടിച്ച് തെറിപ്പിച്ചു.
കുറച്ചു ദൂരം ബൈക്കും യാത്രക്കാരെയും വാന്‍ വലിച്ചു കൊണ്ടുപോയി. ഇതിനിടെ വട്ടക്കയം റോഡില്‍ നിന്നു കയറിയ ബൈക്കിലും വാന്‍ തട്ടി. പരുക്കേറ്റ മൂസക്കുട്ടി ഹാജിയെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.
മട്ടന്നൂര്‍ പൊലീസെത്തി അപകടത്തില്‍പ്പെട്ട വാഹനം സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് മാറ്റി.ഭാര്യ: എ പി സുഹറ, മക്കള്‍: ആയിഷ, മുഹമ്മദ് (സലാല), റസീന, ജലീല്‍ (ദുബായ് ), റജീന, റിയാസ് (ബെംഗളൂരൂ).
"https://www.facebook.com/Malayalivartha



























