സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി യൂണിറ്റ് ഓഫിസിൽ നാളെ നേരിട്ടു ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് ടി.വീണ

സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി യൂണിറ്റ് ഓഫിസിൽ നാളെ നേരിട്ടു ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് ടി.വീണ. ഇന്നലെ രാവിലെയാണു കത്ത് ഇമെയിലായി ഇ.ഡി ഓഫിസിൽ ലഭിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് അവധിയപേക്ഷ നൽകിയിരിക്കുന്നത്.
. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ വ്യക്തമാക്കി. അവധി അപേക്ഷയിൽ ഇ.ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും.
അനാരോഗ്യം ചൂണ്ടിക്കാണിച്ചുള്ള അവധി അപേക്ഷകൾ വൈദ്യപരിശോധനാ രേഖകൾ സഹിതം സമർപ്പിച്ചാൽ ഇ.ഡി പരിഗണിക്കുന്നതാണ് പതിവ്. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പ് –50 പ്രകാരം ലഭിച്ച സമൻസിൽ കക്ഷി നേരിട്ടു ഹാജരാകണമെന്നാണു നിയമവ്യവസ്ഥയുള്ളത്.ഒരു ദിവസം അവധി അനുവദിച്ചാലും അടുത്ത തീയതിയിൽ നേരിട്ടു ഹാജരാകേണ്ടിവരും.
"
https://www.facebook.com/Malayalivartha



























