കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് 11 പേർക്ക് പരുക്ക്

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് 11 പേർക്ക് പരിക്കേറ്റു. അമ്പായത്തോട് എൽ.പി സ്കൂളിനു സമീപം ഇന്ന് രാവിലെ 9.45ഓടെയാണ് അപകടം സംഭവിച്ചത്.
കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു.
പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക സൂചനകളുള്ളത്.
"https://www.facebook.com/Malayalivartha



























