തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും അതിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു

കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുടെ കൂടുതൽ ഭാഗങ്ങൾ, തമിഴ്‌നാടിന്റെ ശേഷിച്ചിരുന്ന മുഴുവൻ ഭാഗങ്ങളും പുതുച്ചേരിയും, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ-പടിഞ്ഞാറൻ & വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, പശ്ചിമ ബംഗാളിന്റെ കൂടുതൽ പ്രദേശങ്ങളും ബീഹാറിന്റെ ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിച്ചു.
വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു.തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും അതിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു.
കിഴക്കൻ മധ്യ അറബിക്കടലിൽ നിന്ന് തുടങ്ങി തെക്കൻ കൊങ്കൺ, മധ്യ മഹാരാഷ്ട്ര, വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾ, തെലങ്കാന, കൂടാതെ തെക്കൻ തീരദേശ ആന്ധ്രയ്ക്ക് വഴി മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ഒരു ന്യൂനമർദ്ദ പാത്തി (Trough) അന്തരീക്ഷത്തിൽ നിലനിൽക്കുന്നു. ജൂൺ 11,12 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂൺ 11 മുതൽ 15 വരെ ശക്തമായ മഴയ്ക്കും സാധ്യത.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
ഓറഞ്ച് അലർട്ട്
11/06/2026: എറണാകുളം, തൃശൂർ
12/06/2026: എറണാകുളം, ഇടുക്കി
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
11/06/2026: തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
12/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസറഗോഡ്
13/06/2026: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
14/06/2026: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
15/06/2026: ആലപ്പുഴ, എറണാകുളം
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha



























