കായകല്‍പ്പം' ജനസമ്പര്‍ക്ക പരിപാടി ശ്രദ്ധേയമായി; ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്; ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക ലക്ഷ്യം

കോഴിക്കോട് നടന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച'കായകല്‍പ്പം' ജനസമ്പര്‍ക്ക പരിപാടി ശ്രദ്ധേയമായി. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി .
ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാർ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ആശുപത്രി ഭരണ സമിതി പ്രതിനിധികൾ തുടങ്ങിയവരുടെ വർദ്ധിച്ച പങ്കാളിത്തം ഉണ്ടായ പരിപാടിയിൽ ജില്ലയിലെ ആരോഗ്യ മേഖലയിലെ സ്ഥായിയായ വികസനത്തിനുള്ള നിർദ്ദേശങ്ങൾ സമാഹരിച്ചു. ഈ മാതൃകയിൽ ജൂലൈ മാസം മുതൽ എല്ലാ ജില്ലകളിലും ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
പരിപാടിയില്‍ ഓരോ ആശുപത്രിയുടെയും നിലവിലെ അവസ്ഥയെക്കുറിച്ച് വിശദമായ പരിശോധന നടത്തി തുടര്‍ നടപടിക്ക് നിര്‍ദേശം നല്‍കി. ആശുപത്രി കെട്ടിടങ്ങളും മറ്റും നിര്‍മിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടുകൽ ഏകോപിപ്പിച്ച് ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തിന് ശേഷം മന്ത്രി പൊതുജനങ്ങളെ നേരില്‍ കണ്ട് അവരുടെ പരാതികള്‍ സ്വീകരിക്കുകയും പരിഹാരത്തിനായി ഡി.എം.ഒയെ ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha



























