ആശുപത്രിയിൽ കിടന്ന് അറസ്റ്റ് വരിക്കാൻ വീണയുടെ യോഗം..! ED-യുടെ തീരുമാനം ഇത് അറസ്റ്റും വിജയൻറെ രാജിയും ഒരുമിച്ച്..

ഇഡിയുടെ അടുത്ത സമൻസിലും വീണ വിജയൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്നോ നാളെയോ ആശുപത്രിയിൽ അഭയം തേടി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകാനുള്ള തന്ത്രമാണ് വീണ പയറ്റുന്നത്. ലാവ്‌ലിൻ കേസിൽ സുപ്രിം കോടതിയിൽ 70 തവണ ഒഴിവായ അതേ തന്ത്രംതന്നെ പയറ്റാനുള്ള വീണയുടെ നീക്കം ഇഡിക്കു മുന്നിൽ ചെലവാകില്ല. അടുത്ത തവണയും വീണ ഇഡിക്കു മുന്നിൽ ഹാജരാകുന്നില്ലെങ്കിൽ വീട്ടിലെത്തി വീണയെ അറസ്റ്റ് ചെയ്ത് അടുത്ത നടപടിയിലേക്കു നീങ്ങും. ആഴ്ചകളോളം ആശുപത്രിയിൽ തങ്ങാനാണ് നീക്കമെങ്കിൽ ഇഡി അറ്റകൈ പ്രയോഗത്തിലേക്കു നീങ്ങും.
ആരോഗ്യകാരണങ്ങൾ കൊണ്ട് നാളെ ഹാജരാവാനാവില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണണെന്നും വീണ ഇ.ഡിയെ ഇമെയിൽ വഴി അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഓഫീസിൽ നാളെ രാവിലെ 10ന് ഹാജരാവാണ് വീണയോട് ആവശ്യപ്പെട്ടിരുന്നത്. അവധി അപേക്ഷയിൽ ഇ.ഡിയുടെ തീരുമാനം ഇന്ന് വീണയെ അറിയിക്കും. ആരോഗ്യപ്രശ്നങ്ങൾ കാണിച്ചുള്ള അവധി അപേക്ഷകൾ ഇ.ഡി പരിഗണിക്കാറുണ്ട്. അങ്ങനെയെങ്കിൽ അടുത്തയാഴ്ച ഹാജരാവാനാണ് നിർദേശിക്കുക. ഒരു ദിവസം അവധി അനുവദിച്ചാലും മറ്റൊരു ദിവസം നേരിട്ട് ഹാജരാവണമെന്നാണ് വ്യവസ്ഥ. ചോദ്യം ചെയ്യലിന് ഹാജരായാൽ അന്നു തന്നെ അറസ്റ്റുണ്ടാകുമെന്ന വ്യക്തമാണ്. അറസ്റ്റുണ്ടായാൽ വീണക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയും സാഹചര്യവുമില്ല. പിണറായി വിജയന്റെ മകൾ എന്ന പരിഗണന വീണയ്ക്ക് ഇഡിയിൽ നിന്ന് ലഭിക്കില്ല. അങ്ങനെയെങ്കിൽ അഴിയെണ്ണുകയേ മാർഗമുള്ളു.
https://www.facebook.com/Malayalivartha



























