ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും, എവിടെ വേണമെങ്കിലും പോവാം എന്നൊക്കെ വിശ്വസിച്ചാണ് കേരളത്തിലെ സ്ത്രീകൾ യുഡിഎഫിന് വോട്ട് ചെയ്തത്; ജയിച്ച് കഴിഞ്ഞപ്പോൾ എങ്ങും ഇല്ലാത്ത ഓർഡിനറി ബസ്സുകളിൽ മാത്രം സൗജന്യം എന്നാക്കി; സർക്കാരിനെതിരെ വിമർശനവുമായി ബിനീഷ് കോടിയേരി

ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. എവിടെ വേണമെങ്കിലും പോവാം എന്ന് പറഞ്ഞിട്ട് എങ്ങും ഇല്ലാത്ത ഓർഡിനറി ബസ്സുകളിൽ മാത്രം സൗജന്യം എന്നാക്കി മാറ്റി. സർക്കാരിനെതിരെ വിമർശനവുമായി ബിനീഷ് കോടിയേരി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശൻ അന്ന് പറഞ്ഞത് UDF അധികാരത്തിലെത്തിയാൽ KSRTC ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. എവിടെ വേണമെങ്കിലും പോവാം, ടൂർ പോവാം എന്നൊക്കെയാണ്. ഇതൊക്കെ വിശ്വസിച്ചാണ് കേരളത്തിലെ സ്ത്രീകൾ യുഡിഎഫിന് വോട്ട് ചെയ്തത്.
ജയിച്ച് കഴിഞ്ഞപ്പോൾ എങ്ങും ഇല്ലാത്ത ഓർഡിനറി ബസ്സുകളിൽ മാത്രം സൗജന്യം എന്നാക്കി, ടൂർ പോവാനും, തീർത്ഥാടനത്തിന് പോവാനുമൊക്കെയായി പെട്ടിയും ബാഗുമൊക്കെ എടുത്ത് ഒരുങ്ങി നിൽക്കുന്ന സ്ത്രീകളെ ഒന്നടങ്കം പറ്റിക്കുകയാണ് ശ്രീ വി.ഡി സതീശൻ ചെയ്തിരിക്കുന്നത്. തൃപ്തിയായില്ലേ?
സഹോദരിമാരെ, ഇനി ഇവര് പറയുന്നതുപോലെ വേണമെങ്കിൽ കൊച്ചിയിൽ നിന്നും മൂന്നാറിന് ടൂർ പോകാം. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ബസ്സിൽ നിന്ന് കയറി ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുകആലുവ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്ന് പെരുമ്പാവൂർ ബസ്റ്റാൻഡിലേക്ക് ബസ് കയറുക.
പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്ന് കോതമംഗലം ബസ്റ്റാൻഡിലേക്ക് ബസ് കയറുക. കോതമംഗലത്ത് നിന്ന് അടിമാലി കെഎസ്ആർടിസി ബസ്റ്റാൻഡിലേക്ക് ബസ് കയറുക. അടിമാലി കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്ന് മൂന്നാർ കെഎസ്ആർടിസി ബസ്റ്റാൻഡിലേക്ക് ബസ് കയറുക. ഇങ്ങനെ വേണമെങ്കിലും ടൂർ പോകാം ലെ ടീംയുഡിഎഫ്.
https://www.facebook.com/Malayalivartha



























