Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ചതിന് 2 യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവം, കേസ് എഴുതിത്തള്ളണമെന്ന വലിയ തുറ പോലീസ് റഫർ റിപ്പോർട്ട് കോടതി തള്ളി

17 JUNE 2026 08:27 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ  പേഴ്സണൽ സ്റ്റാഫിനും ഗൺമാനുമെതിരെ വധ ശ്രമത്തിന് എടുത്ത കേസിൽ  സിസി റ്റിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് തുടരന്വേഷണം നടത്താൻ  കോടതി ഉത്തരവ്

  കൗണ്ടർ കേസായതിനാൽ ഒറ്റ കൃത്യസ്ഥല മഹസ്സർ മതിയാകും       മുൻ മുഖ്യമന്ത്രി  പിണറായി വിജയനെ തിരെ  വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച 2 യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവത്തിൽ എടുത്ത  കേസിൽ തെളിവില്ലാത്തതിനാൽ എഴുതിത്തള്ളണമെന്ന വലിയ തുറ പോലീസിന്റെ റഫർ റിപ്പോർട്ട് കോടതി തള്ളി. ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ  പേഴ്സണൽ സ്റ്റാഫിനും ഗൺമാനുമെതിരെ വധ ശ്രമത്തിന് എടുത്ത കേസിൽ  സിസി റ്റിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് തുടരന്വേഷണം നടത്താൻ  കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അബ്ദുൾ ബാസിത്തിന്റേതാണുത്തരവ്.    സംസ്ഥാന എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ  പേഴ്സണൽ സ്റ്റാഫിനും ഗൺമാനുമെതിരെയുളള കേസിലാണ്   കോടതി തുടരന്വേഷണ ഉത്തരവിട്ടത്. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഗൂഢാലോചന ,  വധശ്രമം എന്നീ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ 2022 ജൂലൈ 22,ന് ഉത്തരവിട്ടത്.  എഫ് ഐ ആർ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കാനും അന്നത്തെ മജിസ്ട്രേട്ട് ലെനി തോമസ് കുരാകർ വലിയതുറ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇ.പി. ജയരാജനെക്കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം സുനീഷ് , ഗൺമാൻ അനിൽകുമാർ എന്നിവർക്കെതിരെ കേസെടുക്കാനായിരുന്നു ഉത്തരവ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ  തലശ്ശേരി മട്ടന്നൂർ സ്വദേശി ഫർസീൻ മജീദ് (27) , തലശ്ശേരി പട്ടാന്നൂർ സ്വദേശി ആർ.കെ. നവീൻകുമാർ (37) എന്നിവർ സമർപ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. വലിയതുറ പോലീസും ശംഖുമുഖം അസി. കമ്മീഷണർ ഡി.കെ. പൃഥ്വിരാജിനും പരാതി നൽകിയിട്ടും കേസെടുക്കാത്തതിനാലാണ് ഇവർ  കോടതിയെ സമീപിച്ചത്.                  സമാധാനപരമായി പ്രതിഷേധം , പ്രതിഷേധം എന്ന് മുദ്രാവാക്യം വിളിച്ച തങ്ങളെ ജയരാജൻ യാതൊരു പ്രകോപനവും കൂടാതെ നരഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ  മുഖത്തടിക്കുകയും കഴുത്തിൽ ഞെക്കുകയും പിടിച്ചു തള്ളുകയും  പേഴ്സണൽ സ്റ്റാഫും ഗൺമാനും തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച് നരഹത്യ ശ്രമം നടത്തിയെന്നാണ് കേസ്.   വിമാനത്തിൽ മുൻഭാഗത്താണ് പരാതിക്കാർക്ക് സീറ്റ് ലഭിച്ചത്. മുഖ്യമന്ത്രി  എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനൊപ്പം പിറകു ഭാഗത്താണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ലാൻ്റ് ചെയ്തപ്പോൾ ആദ്യം തന്നെ മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തേക്കിറങ്ങി. തുടർന്ന് ഇവർ വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളി ആരംഭിച്ചപ്പോൾ സെക്യൂരിറ്റി ഓഫീസറും ഒരു ജീവനക്കാരനും ഇ.പി.ജയരാജനും എഴുന്നേറ്റു. തുടർന്ന് ജയരാജൻ അടക്കമുള്ള 3 പേർ ആക്രമിക്കുകയായിരുന്നു.   കൗണ്ടർ കേസായതിനാൽ ഒറ്റ കൃത്യസ്ഥല മഹസ്സർ മതിയാകും   പോലീസിന് ജോലി എളുപ്പം    അറസ്റ്റ് ചെയ്യുമോയെന്ന് കണ്ടറിയണം                         ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ ഇൻഡിഗോ എയർ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയും കുടുംബവും കറൻസി കടത്തിയെന്നും നയതന്ത്ര ഓഫീസിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹക്കട്ടികൾ കടത്തിയെന്നും മകൾക്ക് വേണ്ടി സുൽത്താനുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചുവെന്നും ജയിലിൽ ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള വെളിപ്പെടുത്തൽ   സ്വർണ്ണക്കള്ളക്കടത്ത്  കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയിരുന്നു.  സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ്  മുദ്രാവാക്യം വിളിച്ചത്.  മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ വിമാനത്തിൽ നിന്നിറങ്ങാൻ കാത്തു നിൽക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും ആരോപിക്കുന്ന വധശ്രമക്കുറ്റത്തിന്  തങ്ങളുടെ പക്കൽ യാതൊരു ആയുധങ്ങളുമില്ലായിരുന്നുവെന്നും മറ്റുമാണ്  പ്രതികൾ  ജാമ്യഹർജിയിൽ ബോധിപ്പിച്ചിട്ടുള്ളത്.                 സിവിൽ ഏവിയേഷൻ നിയമ കേസ് സ്പെഷ്യൽ കോടതി വിചാരണ ചെയ്യേണ്ടതിനാൽ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  മജിസ്ട്രേട്ട് കോടതി കേസ് റെക്കോർഡുകൾ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിക്ക് സമർപ്പിക്കുകയായിരുന്നു.          കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത് അനുവദിച്ചിരുന്നു.. പട്ടാന്നൂർ കുന്നോത്തെ ചന്ദ്രാലയത്തിൽ സുനിത് നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ്.   "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (42 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (48 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (58 minutes ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (2 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (3 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends