ഇടുക്കി ഡാമിൽ ഒറ്റദിവസം കൊണ്ട് 9 അടി വെള്ളം ഉയർന്നു; രാത്രിയാത്ര നിരോധനവും വിനോദസഞ്ചാര വിലക്കും തുടരുന്നു...

കേരളത്തിൽ കാലവർഷം കനത്തതോടെ ഇടുക്കിയിൽ അതീവ ജാഗ്രതാ നിർദ്ദേശം. ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി തുടരുകയാണ്. ജലനിരപ്പ് കുതിച്ചുയർന്നതിനെ തുടർന്ന് ഇടുക്കിയിലെ മലങ്കര, പാംബ്ല, കല്ലാർകുട്ടി, കല്ലാർ ഉൾപ്പെടെ സംസ്ഥാനത്തെ 12 ചെറുഡാമുകളുടെ ഷട്ടറുകൾ നിലവിൽ തുറന്നുവിട്ടിരിക്കുന്നു.പ്രധാന അണക്കെട്ടായ ഇടുക്കി ഡാമിൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം 9 അടി വെള്ളമാണ് വർദ്ധിച്ചത്. ഇതോടെ ഡാമുകൾക്ക് താഴെയുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ വിноദസഞ്ചാര കേന്ദ്രങ്ങൾ പൂർണ്ണമായും അടച്ചിടുകയും രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























