ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്..പ്രതികളുടെ ജാമ്യ ഹർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ..60 ദിവസത്തിലേറെയായി ജാമ്യം ലഭിക്കാതെ 24 സിപിഎം പ്രവർത്തകർ ജയിലിലാണ്..

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്ഇപ്പോഴും പ്രതികൾ ജയിലറക്കുള്ളിൽ ആണ് . അന്ന് ആവേശത്തോടെ നേതാക്കൾ പറഞ്ഞപ്പോഴേക്കും മുട്ട എറിയാനും കല്ലെറിയാനും പോയപ്പോൾ വിചാരിച്ചില്ല ഇത്രയും വലിയ പണിയാണ് വരാൻ പോകുന്നത് . ഇപ്പോൾ പ്രതികളുടെ ജാമ്യ ഹർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ. ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ആക്രമണമാണ് നടന്നതെന്നാണ് ഇഡിയുടെ വാദം.
ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കൽ ആയിരുന്നു ലക്ഷ്യം. പ്രകോപനമൂലമുണ്ടായ ആക്രമണമല്ല പിണറായിയുടെ വീടിന് മുന്നിൽ നടന്നത്. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നടത്തിയ ആക്രമണം സമയമെടുത്ത് ആലോചിച്ച ശേഷമുള്ളതായിരുന്നു. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇഡിയുടെ വാദം. ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ലഘുവായി കാണരുതെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു.
7 പ്രതികളുടെ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. എല്ലാ കേസിലും കക്ഷി ചേർക്കാൻ ഇ ഡി അപേക്ഷ നൽകി. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെയാണ് സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചത്. 60 ദിവസത്തിലേറെയായി ജാമ്യം ലഭിക്കാതെ 24 സിപിഎം പ്രവർത്തകർ ജയിലിലാണ്.
https://www.facebook.com/Malayalivartha

























