12 ജില്ലകളിൽ ഓറഞ്ച് അലർട്ട് വടക്കൻ ജില്ലകൾ മുങ്ങുന്നു .. വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ ദൈവമേ ..കേരളം !!! ഓർമയിൽ 2018 ഓഗസ്റ്റ്

കാലാവസ്ഥാ വകുപ്പ് ചില ജില്ലകളിൽ റെഡ് അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ, മണിക്കൂറുകൾക്കുള്ളിൽ വലിയ അളവിൽ വെള്ളം ലഭിക്കാനുള്ള സാധ്യത, മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ എന്നിവ മുന്നിൽ കണ്ട് ജില്ലാ ഭരണകൂടങ്ങളും ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രതാ നിർദ്ദേശങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.വടക്കന്‍ കേരളത്തിൽ ഇന്ന് മഴ കുറയും. അതേസമയം, വെള്ളിയാഴ്ച മുതല്‍ വീണ്ടും ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തീവ്ര മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ഒഴികെയുളള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. നാളെ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് റവന്യൂമന്ത്രി എ.പി.അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ തന്നെ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും അഞ്ചാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി തുടരുന്നു. ശക്തി കൂടിയ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ രാജസ്ഥാനു മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ തെക്കന്‍ രാജസ്ഥാന്‍ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി, ക്രമേണ ശക്തി കുറഞ്ഞു ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. കേരളത്തില്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഞായറാഴ്ചയും, ബുധനാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് പത്തുവീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വിവിധ അപകടങ്ങളില്‍ കാണാതായ ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. സംസ്ഥാനത്ത് 197 ക്യാംപുകളിലായി 5247 പേര്‍... തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാന പാത, ശ്രീക്ണ്ഠാപുരം–പയ്യാവൂർ റോഡ്, ചെങ്ങളായി തവറൂൽ കൊയ്യം റോഡ്, രാജഗിരി–ജോസ്ഗിരി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഇന്നലെ കാണാതായ മല്‍സ്യത്തൊഴിലാളികളിലൊരാളുടെ മൃതദേഹം കണ്ടെത്തി. ഫ്രീമാന്‍ എന്നയാളുടെ മൃതദേഹമാണ് കണ്ണാന്തുറയില്‍ നിന്നും കണ്ടെത്തിയത്. ഒരാളെ കൂടി കണ്ടെത്താനുണ്ട്. കനത്തകാറ്റിലും മഴയിലും പെട്ട് ഇന്നലെയാണ് വള്ളം മറിഞ്ഞത്. അതേസമയം, ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
മലപ്പുറം വേങ്ങരയില്‍ പുലര്‍ച്ചെയുണ്ടായ കനത്തമഴയില്‍ വീട് തകര്‍ന്നെങ്കിലും ആറംഗ കുടുംബം അദ്ഭുതകരമായി രക്ഷപെട്ടു. ഓട്ടോ ഡ്രൈവർ വേങ്ങര പെരണ്ടക്കൽ സ്വദേശി സമീറിന്റെ വീടാണ് പൂർണമായും തകർന്നത്. കോഴിക്കോട് ജില്ലയിലെ പുനൂര്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്. കൊടുവള്ളിക്ക് സമീപം കിഴക്കോത്ത് കച്ചേരി മുക്കിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്
പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് മദ്രസകൾ, ട്യൂഷൻ സെന്‍ററുകള്‍, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷല്‍ ക്ലാസ്സുകൾ തുടങ്ങി ഞായറാഴ്ചകളിൽ പ്രവർത്തിച്ചു വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. അട്ടപ്പാടിയിൽ വനം വകുപ്പ് റെയിഞ്ച് ഓഫിസിലെ ജീപ്പ് ഷെഡിലേക്ക് കൂറ്റൻ മരം കടപുഴകി വീണ് ജീപ്പും ഷെഡും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. കാസര്‍കോട് നീലേശ്വരത്ത് തേജസ്വിനി പുഴ കരകവിഞ്ഞു. നൂറോളം വീടുകളിൽ വെള്ളം കയറി. ആളുകളെ ക്യാംപുകളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ഇടുക്കിയിൽ നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ നാല് അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ , പാംബ്ല , മലങ്കര ഡാമുകളാണ് തുറന്നത്. ഇടുക്കിയിലെ പ്രധാനപ്പെട്ട ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ ഒറ്റ ദിവസം കൂടിയത് 9 അടി വെള്ളമാണ്. 2339.62 അടിക്ക് മുകളിലാണ് ജലനിരപ്പ് . കഴിഞ്ഞവർഷം ഇതേസമയം 2376.20 അടിയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടി മാത്രമാണ്.
ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശന വിലക്കും രാത്രി യാത്ര നിരോധനം തുടരുകയാണ്. കുമളി പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലക്ക് സമീപം വീണ മരം മുറിച്ചു നീക്കുന്ന പണികൾ അവസാന ഘട്ടത്തിലാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അലർട്ട് തുടരുകയാണ്. കല്ലാർകുട്ടി, കല്ലാർ , പാംബ്ല , മലങ്കര ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം ഇല്ല .രാത്രി യാത്ര നിരോധനവും തുടരുന്നു. പല ഇടങ്ങളിലും ശക്തമായ കാറ്റ് വീശി. ഇടുക്കിയിൽ ഇന്നലെ മാത്രം 14 വീടുകൾ തകർന്നു . 7 ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരാണ് ഉള്ളത്.
സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇന്നലത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും. ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇപ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യം... 2018 വീണ്ടും ആവർത്തിക്കുമോ? ഈ ചോദ്യം സ്വാഭാവികമാണ്. കാരണം 2018-ലെ മഹാപ്രളയം മലയാളികൾക്ക് ഇന്നും മറക്കാൻ കഴിയാത്ത ദുരന്തമാണ്. ഓഗസ്റ്റ് 1 മുതൽ 19 വരെ കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ വളരെ അധികം അതായത് 758.6 മി.മീ മഴ പെയ്തു.ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി അണക്കെട്ട് ഉൾപ്പെടെയുള്ള പ്രധാന ഡാമുകളുടെ ഷട്ടറുകൾ തുറന്നു. 483-ലധികം ആളുകൾ മരണപ്പെടുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും ചെയ്തു. അസാധാരണമായ കനത്ത മഴയും അണക്കെട്ടുകൾ തുറന്നുവിട്ടതുമാണ് പ്രളയത്തിന് കാരണമായത്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം അതിശക്തമായ മഴ ലഭിച്ചു. നദികൾ കരകവിഞ്ഞൊഴുകി. അണക്കെട്ടുകൾ നിറഞ്ഞതോടെ പലതിലും ഒരേസമയം വെള്ളം തുറന്നുവിടേണ്ടി വന്നു. മലമ്പ്രദേശങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിലുകളും ഉണ്ടായി. ഈ ഘടകങ്ങളെല്ലാം ഒന്നിച്ചെത്തിയപ്പോഴാണ് മഹാപ്രളയം രൂപപ്പെട്ടത്. ഇനി ഒരു 2018 ആവർത്തിക്കാതിരിക്കാൻ എല്ലാമുന്കരുതലുളും എടുക്കുന്നുണ്ട്
ഇപ്പോഴത്തെ മഴ ശക്തമാണെങ്കിലും സ്ഥിഗതികൾ രൂക്ഷമല്ല . ചില ജില്ലകളിൽ വളരെ ഉയർന്ന മഴയാണ് രേഖപ്പെടുത്തുന്നത്. നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. ചില അണക്കെട്ടുകളിൽ ജലനിരപ്പ് വർധിക്കുന്നതും നിരീക്ഷണത്തിലാണ്. അതിശക്തമായ മഴ തുടർന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ സാഹചര്യം മാറാൻ കഴിയും. ചെറുനദികൾ പെട്ടെന്ന് കരകവിഞ്ഞേക്കാം.മലവെള്ളപ്പാച്ചിൽ ഉണ്ടാകാം.
മണ്ണിടിച്ചിൽ സാധ്യത ഉയരും.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകാം.റോഡ് ഗതാഗതം തടസ്സപ്പെടാം.അതുകൊണ്ടാണ് അടുത്ത 24 മുതൽ 48 മണിക്കൂർ വരെ പ്രത്യേക ജാഗ്രത നിർദ്ദേശിക്കുന്നത്
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവേ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയാറാകണം.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന ക്യാംപുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കാണണം.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വയ്‌ക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കി വയ്‌ക്കേണ്ടതുമാണ്.
ദുരന്ത സാധ്യതാ മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്.
ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
വൈദ്യതി ലൈനുകൾ പൊട്ടി വീണ് അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുൻപ് വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന വിദ്യാർഥികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha



























