തിരുവനന്തപുരത്ത് വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു

തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നരുവാമൂട് സ്വദേശി കൃഷ്ണമ്മയാണ് (68) മൈക്കില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. രാമായണ മാസാചരണത്തിന്റെ ഭാഗമായി എത്തിച്ച മൈക്കില്‍നിന്നുമാണ് വീട്ടമ്മയ്ക്ക് ഷോക്കേറ്റത്. പരുക്കേറ്റ കൃഷ്ണമ്മയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവല്ലം ക്ഷേത്രത്തിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വച്ചായിരുന്നു അപകടമുണ്ടായത്.
https://www.facebook.com/Malayalivartha

























