കണ്ണൂരില്‍ കോഴി ഫാമില്‍ വെള്ളം കയറി 6300 കോഴികള്‍ ചത്തു

കനത്ത മഴയില്‍ കോഴി ഫാമില്‍ വെള്ളം കയറി വില്‍പനയ്ക്ക് നിര്‍ത്തിയിരുന്ന 6300 കോഴികള്‍ ചത്തു. ചെറുപുഴയ്ക്ക് സമീപം മീന്‍തുള്ളിയിലെ സൂര്യ പി.ആര്‍ എന്ന സംരംഭകയുടെ കേരള ചിക്കന്‍ ഫാമിലാണ് വെള്ളം കയറിയത്. 39 ചാക്ക് കോഴിത്തീറ്റയും ഒഴുകിപ്പോയി.
കുടുംബശ്രീയില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി പൂര്‍ണ വളര്‍ച്ച എത്തിയശേഷം കുടുംബശ്രീയ്ക്ക് തന്നെ തിരിച്ചു നല്‍കുന്ന വ്യവസ്ഥയിലായിരുന്നു ഫാം നടത്തിയിരുന്നത്. പുതുതായി തുടങ്ങിയ ഫാമിലെ വില്‍പനയ്ക്ക് തയാറായ കോഴികളാണ് ചത്തത്. സംഭവസ്ഥലം ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കലക്ടര്‍ സ്വാതി. എസ് എന്നിവരടങ്ങിയ സംഘം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha



























