പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി

പേരാമ്പ്രയില്‍ ഉദ്യോഗസ്ഥര്‍ വീടിന്റെ ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മയായ യുവതി ആത്മഹത്യ ചെയ്തു. കൂത്താളി കുഞ്ഞോത്ത് കുയ്യോടന് കണ്ടി കവിത (42) ആണ് മരിച്ചത്. ഇന്ന് കാലത്ത് 11 മണിയോടെ ബാങ്ക് അധികൃതര്‍, അഡ്വക്കറ്റ് കമ്മിഷന്, പൊലീസ് എന്നിവര്‍ ഇവരുടെ വീട്ടില്‍ എത്തി ജപ്തി നടപടികള്‍ നടത്തുന്നതിനിടയില്‍ യുവതിയെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വീടിന് പുറകിലായി പഴയ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് നടുവണ്ണൂര്‍ ശാഖയില്‍ നിന്നും ഇവര്‍ വീട് നിര്‍മാണത്തിനായി 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയ ലോണ്‍, പലിശയടക്കം 50 ലക്ഷത്തോളം രൂപയായി ഉയര്‍ന്നിരുന്നു. ജപ്തി നടപടികള്‍ക്കായി ഇന്ന് വരുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. വടകര കൈനാട്ടിയില്‍ പെയിന്റ് കടയിലെ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ് പയ്യോളി സ്വദേശിനിയായ കവിത. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























