എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. പൈലറ്റിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, പൈലറ്റ് ഉപയോഗിച്ച ലഹരിവസ്തു കഞ്ചാവാണെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.
ഓഗസ്റ്റ് നാലിനാണ് തായിലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐ 2379 എയര്‍ബസ് എ 320 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ട് 300 അടി താഴ്ചയിലേക്ക് പതിച്ചത്. അപകടത്തില്‍ 13 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 17പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയ ശേഷം രണ്ട് പൈലറ്റുമാരെയും ലഹരി പരിശോധനയ്ക്കു വിധേയരാക്കി. ഇതില്‍ ക്യാപ്റ്റന്റെ പരിശോധനാ ഫലമാണു പോസിറ്റീവായത്.
https://www.facebook.com/Malayalivartha
























