മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യു.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പി.എസ്.സി നിരന്തരം നോട്ടിഫിക്കേഷന്‍ വിളിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി യു.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 17 ദിവസമായി തുടര്‍ന്ന സമരം അവസാനിപ്പിച്ചത്.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പി.എസ്.സി നിരന്തരം നോട്ടിഫിക്കേഷന്‍ വിളിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആവശ്യവും, റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്ന വേളയില്‍ കൂടുതല്‍ പേര്‍ക്ക് നിയമനം ലഭിക്കുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യവും അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. എച്ച്ടിവി തസ്തികയില്‍ പി.എസ്.സിക്കാരെ നിയമിക്കണമെന്നാവശ്യം പരിശോധിക്കാനും തസ്തിക നഷ്ടപ്പെടുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തെ സംബന്ധിച്ചുള്ള ആവശ്യങ്ങളില്‍ കൂടുതല്‍ പഠനം നടത്താനും 45 ദിവസത്തെ സമയം ആവശ്യമുണ്ടെന്നും സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും, ഫിഷറീസ് സ്‌കൂളുകളിലും, യു പി തലത്തില്‍ അദ്ധ്യാപകര്‍ ഇല്ലെന്ന് റാങ്ക് ലിസ്റ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങളില്‍ അതത് ജില്ലകളിലെ നിലവിലെ യു പി സ്‌കൂള്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിന് വേണ്ടിയുള്ള സാഹചര്യം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഈ കാലയളവില്‍ സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിശോധിച്ച് അനുകൂലമായവ ഉടന്‍ തന്നെ നടപ്പിലാക്കാമെന്ന മന്ത്രിയുടെ നിര്‍ദ്ദേശം സമരക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഡി.ജി.ഇ സ്‌നേഹില്‍ കുമാര്‍, െ്രെപവറ്റ് സെക്രട്ടറി നിസാര്‍ എച്ച്. ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























