അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

ആന്ധ്രാപ്രദേശില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് അദ്ധ്യാപിക മുഖത്തടിച്ച ആറുവയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ അമരാവതിയിലുള്ള വണ്‍ ടൗണ്‍ ഏരിയയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പ്രണയ് തേജയാണ് മരിച്ചത്. അദ്ധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖത്ത് അടിച്ചതിനു തൊട്ടുപിന്നാലെ കുട്ടി അദ്ധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞ് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
വ്യാഴാഴ്ച രാവിലെ ഏകദേശം 8 മണിയോടെ എഴുന്നേറ്റതിന് പിന്നാലെ മകന്‍ സ്‌കൂളില്‍ പോകണമെന്ന് നിര്‍ബന്ധം പിടിച്ചതായും പോയപ്പോള്‍ കുട്ടി പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഹോംവര്‍ക്ക് ചെയ്യാത്തതിന് അദ്ധ്യാപിക അടിച്ചതിന് പിന്നാലെ പ്രണയ് തേജ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha























