Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും

20 AUGUST 2026 06:15 PM IST
മലയാളി വാര്‍ത്ത


സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്ന് വൈകിട്ട് 6.40 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. കൃത്യമായ കാരണം വ്യക്തമാക്കാതെ സര്‍വീസ് ഉപേക്ഷിച്ചതില്‍ യാത്രക്കാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. കഴിഞ്ഞ ദിവസവും ഇതേ സമയത്തുള്ള സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയിരുന്നു. അതിനിടെ, കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.15 ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനവും റദ്ദാക്കി. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ പിന്നീട് വിവിധ ഹോട്ടലുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

മണിക്കൂറുകളോളം വൈകുന്ന സര്‍വീസുകളും ലഗേജ് നല്‍കുന്നതിലെ വീഴ്ചകളും കാരണം സ്‌പൈസ് ജെറ്റ് യാത്രക്കാരുടെ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 18) വൈകിട്ട് 3.40-ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ദുബൈ സ്‌പൈസ് ജെറ്റ് സ്‌പൈസ് ജെറ്റ് വിമാനം (എസ് ജി 5117) 17 മണിക്കൂറിലധികം വൈകിയിട്ടും യാത്ര തിരിക്കാനായില്ല. ഓരോ മൂന്നു മണിക്കൂറിലും സമയം നീട്ടി നല്‍കിയ അധികൃതര്‍ ഒടുവില്‍ പുലര്‍ച്ചെ 3.45-ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് പുലര്‍ച്ചെ 3.25-ന് യാത്രക്കാര്‍ ബോര്‍ഡിംഗ് പൂര്‍ത്തിയാക്കി വിമാനത്തിനുള്ളില്‍ പ്രവേശിച്ചെങ്കിലും, ടേക്ക് ഓഫിന് 1 മണിക്കൂര്‍ 45 മിനിറ്റ് കൂടി കാലതാമസമുണ്ടെന്ന് ക്യാപ്റ്റന്‍ പ്രഖ്യാപിക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. സ്‌പൈസ് ജെറ്റിന്റെ ഈ ഉത്തരവാദിത്തമില്ലായ്മയ്ക്കെതിരെ സിവില്‍ ഏവിയേഷനിലും ഡിജിസിഎക്കും (DGCA) പരാതി നല്‍കാനൊരുങ്ങുകയാണ് യാത്രക്കാര്‍.

കൊച്ചി നെടുമ്പാശ്ശേരിയില്‍ ഇന്നലെ രാത്രി 12.25-ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ദുബൈ സ്‌പൈസ് ജെറ്റ് വിമാനവും സമാന രീതിയില്‍ പത്തോളം തവണയാണ് സമയം പുനഃക്രമീകരിച്ചത്. ചെറിയ കുട്ടികളും വയോധികരും ഉള്‍പ്പെടെ നിരവധി കുടുംബങ്ങളാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് തന്നെ വിസ കാലാവധി അവസാനിക്കുന്നവരും, ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് യുഎഇയില്‍ എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലുള്ളവരുമായ നിരവധി പ്രവാസികള്‍ ഇക്കൂട്ടത്തിലുണ്ട്. യാതൊരുവിധ മുന്‍കൂട്ടി വിവരവും നല്‍കാതെയും, കൗണ്ടറുകളില്‍ സഹായത്തിന് ആളില്ലാതെയും സ്‌പൈസ് ജെറ്റ് അധികൃതര്‍ തങ്ങളെ വലയ്ക്കുകയാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (20 minutes ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (24 minutes ago)

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.  (27 minutes ago)

നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം  (43 minutes ago)

എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്  (49 minutes ago)

എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ  (55 minutes ago)

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും  (1 hour ago)

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്  (1 hour ago)

രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് മകന്‍ കാട്ടിയ ക്രൂരത?  (1 hour ago)

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്  (2 hours ago)

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു  (2 hours ago)

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (2 hours ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (2 hours ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (2 hours ago)

MAYOR V RAJESH പുറത്തുവരുന്നത് വൻ തട്ടിപ്പ്  (2 hours ago)

Malayali Vartha Recommends