കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില സാധാരണയേക്കാൾ കൂടുതൽ ഉയരുന്ന പ്രതിഭാസമാണ് എൽനിനോ (El Niño). ഇത് ആഗോള കാലാവസ്ഥയെയും കാറ്റിന്റെ ഗതിയെയും ഗുരുതരമായി ബാധിക്കുകയും കടുത്ത വരൾച്ചയോ തീവ്രമഴയോ ഉണ്ടാക്കുകയും ചെയ്യുംഎൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്. വേൾഡ് മിറ്റീരിയോളജിക്കൽ ഓർഗനൈസേഷനും പൊതു-സ്വകാര്യ കാലാവസ്ഥാപഠനകേന്ദ്രങ്ങളും നൽകുന്ന സൂചനകൾപ്രകാരം
മറ്റുചില ഘടകങ്ങളും ചേരുന്നതിനാൽ കേരളത്തിന് ഇരട്ടി ആഘാതമാകാൻ സാധ്യതയുണ്ട്.പസഫിക് സമുദ്രത്തിലെ താപനില അസാധാരണമായി ഉയരുമെന്നാണ് വിലയിരുത്തുന്നത്. ഇത് കടലിന്റെ ആഴങ്ങളിലേക്ക് ചൂെടത്തിക്കും. സാധാരണ 100-150 മീറ്റർ ആഴത്തിലേക്ക് എന്നുള്ളത് മാറി, 200-250 മീറ്റർ ആഴംവരെ ചൂടാകും. കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും. ഒപ്പം, കടലിലെ നീരാവി രൂപവത്കരണം വളരെ ശക്തമാകും.മേഘരൂപവത്കരണം ശക്തിപ്പെടുത്തി അതിതീവ്രമഴ പെയ്യിക്കാം. മഴയ്ക്കൊപ്പം അന്തരീക്ഷത്തിലേക്ക് വലിയതോതിൽ ചൂടും ഈ മേഘങ്ങളിൽനിന്ന് പടരും.
ഇതോടെ ഭൂമിയിൽ ഉഷ്ണം വർധിക്കും. അപ്രതീക്ഷിത പ്രളയങ്ങൾ,കനത്ത ഉഷ്ണദിനങ്ങൾ ഇവയൊക്കെ മാറിമാറി വരുകയോ, ഇവയിലൊന്ന് നീണ്ടുനിൽക്കുകയോ ചെയുന്ന സഹകര്യം ഉണ്ടാകും. വർത്തമാനകാല കാലാവസ്ഥാ ചരിത്രത്തിലെ ഏറ്റവും ശക്തമായ എൽനിനോ വർഷങ്ങളായി കണക്കാക്കപ്പെടുന്ന 1982-83, 1997-98, 2015-16 കാലഘട്ടങ്ങളിലെ കണക്കുകളെക്കാൾ വളരെ മുകളിലാണ് നിലവിലെ സമുദ്ര അന്തർഭാഗത്തെ ചൂടിന്റെ അളവ്. പസിഫിക് സമുദ്രത്തിൽ സംഭരിക്കപ്പെട്ടിരിക്കുന്ന ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങളുണ്ടാകും.
"സമുദ്ര ഉപരിതല ചൂടിന്റെ വേഗം, പ്രവചിക്കപ്പെടുന്ന തീവ്രത, സമുദ്രത്തിനുള്ളിൽ സംഭരിക്കപ്പെട്ടിരിക്കുന്ന താപത്തിന്റെ അളവ് തുടങ്ങി എല്ലാ സൂചകങ്ങളിലും ഈ പ്രതിഭാസം മുൻകാല റെക്കോർഡുകളെല്ലാം തകർക്കുകയാണ്,
https://www.facebook.com/Malayalivartha
























