നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..

കേരളത്തിൽ ഒരു മാറ്റം ഉണ്ടാക്കിയേ പറ്റൂ. തന്നെയുമല്ല tvm പോലുള്ള നഗരങ്ങളിൽ മാറ്റം അത്യാവശ്യം ആണ്. ആ മാറ്റങ്ങൾ തന്റെ പ്രവർത്തിയിലൂടെ ചെയ്ത കാണിക്കുകയാണ് തിരുവനന്തപുരം മേയർ വി വി രാജേഷ് .. ഒരു ഭരണചക്രം ശരിയായി കൈകാര്യം ചെയ്യുന്നവൻ എന്നു പറഞ്ഞാൽ നിയമം പഠിച്ച് നിയമ പ്രകാരമായി മാത്രം ചെയ്യുന്നയാളിനെ ആരും നിയന്ത്രിക്ക തിരുന്നാൽ വളരെ നിസ്സാരമായി ചെയ്യാൻ കഴിയുന്നതാണിവിടെ കാണുന്നത്..ഇങ്ങനെയൊരാളിനെയാണ് കേരളത്തിന് തന്നെയാവശ്യം. politics നന്നായി യറിയാവുന്നയാളിനെ ജനങ്ങളുടെ മനസ്സറിയാനും നന്നായി ഭരണം മുന്നോട്ട് കൊണ്ടുപോകാനുമറിയാം.
പ്രശ്‌നങ്ങൾ diplomatic ആയി handle ചെയ്യാൻ നന്നായറിയാം,നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ. പുളിമൂട് ജംഗ്ഷൻ, മുട്ടട ജംഗ്ഷൻ എന്നിവിടങ്ങളിലെ അനധികൃത ഹോട്ടലുകൾക്കെതിരെ നടപടികൾ സ്വീകരിച്ചതിന് പിന്നാലെ, പുളിമൂട്ടിലെ മറ്റൊരു അനധികൃത കെട്ടിടത്തിനെതിരെയും നഗരസഭ പരിശോധനയും നടപടിയും ആരംഭിച്ചു. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേരിട്ടെത്തി പരിശോധന നടത്തിയത്.പുളിമൂട്ടിലെ ഒരു കെട്ടിടത്തിൽ ഒരു ടിസി നമ്പർ മാത്രം ഉപയോഗിച്ച് രണ്ട് നില കെട്ടിടം പണിയാനാണ് അനുമതി വാങ്ങിയിരുന്നതെങ്കിലും, ഇവിടെ ചട്ടങ്ങൾ ലംഘിച്ച് നാല് നിലകളാണ് നിർമ്മിച്ചിട്ടുള്ളതെന്ന് മേയർ പറഞ്ഞു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ഇത്തരത്തിലുള്ള അനധികൃത നിർമ്മാണങ്ങൾ നടന്നിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയെ വിളിപ്പുവരുത്തിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു. പരിശോധനയ്ക്കായി മേയറും സംഘവുമെത്തിയപ്പോൾ കെട്ടിടത്തിന്റെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും സംസാരിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന നാടകീയ രംഗങ്ങളും അവിടെ അരങ്ങേറി.കെട്ടിടത്തിനുള്ളിൽ സ്ത്രീ ജീവനക്കാർ മാത്രമാണുണ്ടായിരുന്നതതിനാൽ ഡോക്യുമെന്റുകൾ പരിശോധിക്കാൻ സാധിച്ചില്ല. തുടർന്ന് ഉച്ചയ്ക്കുശേഷം മറ്റൊരു സ്ത്രീ ഇവിടെയെത്തി ഗുരുതരമായ ചില വെളിപ്പെടുത്തലുകൾ നടത്തിയതായും മേയർ പറഞ്ഞു.
കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പേരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചതായി പരാതികൾ ഉയരുന്നുണ്ട്. ഒരു സ്ത്രീ ഇവിടെയെത്തി, കെട്ടിട ഉടമ തന്റെ കൈയിൽ നിന്ന് 12 ലക്ഷം രൂപ വാങ്ങി ഹോസ്റ്റൽ നടത്താൻ അനുമതി തന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ഹോസ്റ്റൽ നടത്താൻ എത്തിയപ്പോഴേക്കും താക്കോൽ കൊടുത്തില്ലെന്നും, വേറൊരാൾ വന്ന് ഇതേ ആവശ്യത്തിനായി അവരുടെ കൈയിൽ നിന്നും 15 ലക്ഷം രൂപ വാങ്ങിയതായി പറഞ്ഞുവെന്നും പരാതിയുണ്ട്. ഇത്തരത്തിൽ ഒരു കെട്ടിടം കാണിച്ച് അനധികൃത നിർമ്മാണം നടത്തി നിരവധി പേരിൽ നിന്ന് പണം തട്ടിയെന്ന പരാതികൾ പോലീസ് പരിശോധിക്കേണ്ടതാണെന്ന് മേയർ വ്യക്തമാക്കി.
നഗരസഭ നിർമ്മാണത്തിലെ അപാഗതകളാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം പുളിമൂട് ഗാന്ധാരിയമ്മൻ കോവിൽ ഭാഗത്ത് മൂന്നിടത്തും, മുട്ടട, കുറവൻകോണം എന്നിവിടങ്ങളിലെ ഹോട്ടലുകളിലും പരിശോധന നടത്തിയിരുന്നു. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അത് വകവെയ്ക്കാതെ അകത്ത് നിർമ്മാണം തുടർന്നതായി കണ്ടെത്തിയിട്ടുണ്ട്. അനധികൃത നിർമ്മാണങ്ങൾക്കെതിരെ ആരുടെ സ്വാധീനമുണ്ടായാലും കർശന നടപടി സ്വീകരിക്കുമെന്നും ഒരു വീഴ്ചയും വരുത്തില്ലെന്നും മേയർ വി.വി. രാജേഷ് മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha
























