മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...

വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റ് മൂന്നുമാസത്തിനിപ്പുറം ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ ലഭ്യമായി. വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഒടുവിൽ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. ശരത് ചന്ദ്രനാണ് മന്ത്രിയുടെ പിഎസ്. നിയമനത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകി
മന്ത്രിസഭ അധികാരത്തിലേറി ഇത്രകാലമായിട്ടും മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറി ഇല്ലാത്തത് വലിയ വിവാദമായിരുന്നു. ബിന്ദു കൃഷ്ണ നിർദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാനായി മുഖ്യമന്ത്രി വിസമ്മതിച്ചതാണ് നിയമനം വൈകാൻ കാരണമായത്. വാർത്താസമ്മേളനങ്ങളിൽ പലതവണ മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ബിന്ദു കൃഷ്ണയോട് ചോദ്യങ്ങളുന്നയിച്ചിരുന്നു. മന്ത്രി മറ്റൊരാളുടെ പേര് നിർദേശിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഒടുവിൽ നിയമനം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നത്.
സെക്രട്ടേറിയേറ്റിൽ സ്‌പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രൻ. കെ.സി. വേണുഗോപാൽ എംഎൽഎയായിരുന്ന കാലത്ത് പിഎയും മന്ത്രിയായപ്പോൾ പേഴ്‌സണൽ സ്റ്റാഫുമായിരുന്നു.
"
https://www.facebook.com/Malayalivartha
























