ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ

വെറും പതിമൂന്ന് വയസ്സുകാരിയുടെ മാസ്റ്റർ പ്ലാനിൽ നടന്ന കൊലപാതകം!! സ്വന്തം മുത്തച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതകൾ ഇനിയും ബാക്കിയാണ്.. കൊലപാതകം നടത്തി മരണം ഉറപ്പിച്ച ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ അടുത്തുള്ള കടയിൽ ചെന്ന് പലഹാരം വാങ്ങി കഴിക്കുന്നു. കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ശിവൻകുട്ടിയും കുടുംബവും രണ്ട് വർഷം മുൻപാണ് കൊല്ലത്തുനിന്ന് കരുവാറ്റയിലെത്തി 10 സെന്റ് സ്ഥലം വാങ്ങി വാടകയ്ക്ക് താമസം തുടങ്ങിയത്.
ഈ സ്ഥലത്ത് പെൺമക്കൾക്കായി രണ്ടു വീടുകളുടെ നിർമാണം നടന്നുവരികയായിരുന്നു. എന്നാൽ പരിസരവാസികളുമായി കാര്യമായ അടുപ്പം കാത്തുസൂക്ഷിക്കാൻ ഈ കുടുംബം തയ്യാറായിരുന്നില്ലെന്ന് അയവാസികൾ പറയുന്നു.കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസവും കൊച്ചുമകളിൽ യാതൊരുവിധ ഭാവവ്യത്യാസങ്ങളും കണ്ടിരുന്നില്ലെന്ന് സമീപവാസികൾ പറയുന്നു. രാത്രി വൈകി അടുത്തുള്ള കടയിലെത്തി പലഹാരങ്ങൾ വാങ്ങിയ പെൺകുട്ടി, പിറ്റേന്ന് മുത്തച്ഛൻ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അയൽവാസികളുടെ സഹായം തേടിയിരുന്നു. തുടർന്ന് മരണവിവരം അറിഞ്ഞശേഷം സ്കൂളിൽ പോകാൻ യൂണിഫോം ധരിച്ചിറങ്ങിയ കുട്ടിയെ അയൽവാസിയാണ് തടഞ്ഞത്.
അതേസമയം, കൊല്ലം പരവൂരിലെ കല്ലുംകുന്നിൽ താമസിക്കുമ്പോഴാണ് പെൺകുട്ടി പ്രതികളായ കൗമാരക്കാരുമായി സൗഹൃദത്തിലാകുന്നത്. കുടുംബത്തിന്റെ വിലക്ക് ലംഘിച്ചും ഇവർ ബന്ധം തുടരുകയായിരുന്നു. പരവൂരിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസിനോട് തികച്ചും ശാന്തമായാണ് ഇവർ സംസാരിച്ചതെങ്കിലും, പോലീസ് തെളിവുകൾ നിരത്തിയതോടെ കൗമാരക്കാരുടെ കുടുംബാംഗങ്ങൾ അലമുറയിട്ട് കരഞ്ഞു.
അത് മാത്രമല്ല കൊലപാതകത്തിന് മുമ്പ് തന്നെ വലിയ പ്ലാനിങ്ങാണ് നടന്നിരുന്നു. പൊലീസിന്റെ പിടിയിലായാലും അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ തിരക്കഥ തയാറാക്കിയിരുന്നെന്നു പൊലീസ്. പൊലീസിന്റെ ചോദ്യങ്ങൾക്കു നൽകേണ്ട മറുപടി ഇവർ കൃത്യമായി തയാറാക്കിയിരുന്നു. മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നാണ് മൂന്ന് ആൺകുട്ടികളെയും പ്രത്യേക അന്വേഷണ സംഘം ഒരേ സമയം പിടികൂടിയത്. പരസ്പരം ബന്ധപ്പെടാൻ സമയം ലഭിക്കാതിരുന്നിട്ടും മൂവരും പൊലീസിന് മുന്നിൽ ഒരേ കഥ തന്നെ ആവർത്തിച്ചു.
പെൺകുട്ടിക്കു വയറ്റിൽ മുഴയുണ്ടെന്നും ഇതിന്റെ ശസ്ത്രക്രിയയ്ക്കു പണം നൽകാനാണു തങ്ങൾ ഹരിപ്പാട്ട് എത്തിയത് എന്നുമായിരുന്നു മൂന്നു പേരുടെയും മൊഴി. അതിനു വേണ്ടിയാണു പെൺകുട്ടി വീട്ടിലേക്കുള്ള ലൊക്കേഷൻ അയച്ചു തന്നതും വിഡിയോ കോൾ ചെയ്തതും എന്നും പറഞ്ഞു. പണം നൽകി തിരികെ പോയതല്ലാതെ കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണു മൂന്നു പേരും ആദ്യം മറുപടി നൽകിയത്.ദിവസങ്ങൾക്കു മുൻപു തന്നെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് ആൺസുഹൃത്തിനു കർശനിർദേശം നൽകിയതും താനാണെന്നും പെൺകുട്ടി ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ സംശയം സ്വന്തം പിതാവിലേക്ക് വഴിതിരിച്ചുവിടാൻ പെൺകുട്ടി ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട വയോധികന്റെ ഇളയമകളുടെ ആദ്യഭർത്താവാണ് പെൺകുട്ടിയുടെ പിതാവ്. പിതാവും മുത്തച്ഛനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പെൺകുട്ടി ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ പറഞ്ഞു. എന്നാൽ പെൺകുട്ടിയും ആൺസുഹൃത്തും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും വാട്സാപ് ചാറ്റുകളും നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























