തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ. സൊമാലിയയിലെ പുണ്ട്‌ലാൻഡ് തീരത്തിന് സമീപമാണ് കാമറൂൺ പതാക ഘടിപ്പിച്ച എം/വി ലുതുഫ് എന്ന കപ്പൽ കഴിഞ്ഞദിവസം റാഞ്ചിയത്. കപ്പിലുണ്ടായിരുന്നത് 10 ജീവനക്കാരാണ് .
തിങ്കളാഴ്ചയാണ് പുണ്ട്‌ലാൻഡിലെ ഈൽ ജില്ലയിലെ മാറായയ്ക്ക് ഏകദേശം 3.5 നോട്ടിക്കൽ മൈൽ അകലെ കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്. തുടർന്ന് കപ്പൽ നുഗാൾ തീരത്തേക്ക് കൊണ്ടുപോയതായാണ് വിവരമുള്ളത്. പോളാർ മൂവ്‌മെന്റ് ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ള കപ്പൽ, മൊഗാദിഷുയിലെ തുർക്കിയുടെ സൈനിക പരിശീലന കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. ആയുധങ്ങളും ആശയവിനിമയ, സാറ്റലൈറ്റ് ഉപകരണങ്ങളുമാണ് കൊണ്ടുപോയിരുന്നത്.
ആറ് ഇന്ത്യൻ പൗരന്മാർ, ഒരു തുർക്കി പൗരൻ, ഒരു ജോർജിയൻ പൗരൻ, രണ്ട് സെർബിയൻ സുരക്ഷാ ഗാർഡുകൾ എന്നിവരടങ്ങുന്നതായിരുന്നു കപ്പലിലെ ജീവനക്കാർ.
"
https://www.facebook.com/Malayalivartha























