ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും പുറത്ത്...

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും പുറത്ത്. പ്രീ ക്വാർട്ടറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ചൈനയുടെ വാങ് ഷിയ യിയോട് മുൻ ലോക ചാമ്പ്യനായ സിന്ധു പരാജയപ്പെട്ടത്. സ്കോർ: 21-11, 15-21, 21-17.
ആദ്യ സെറ്റ് 11-21 നാണ് സിന്ധു പരാജയപ്പെട്ടത്. സർവശക്തിയുമെടുത്ത് തിരിച്ചടിച്ച സിന്ധു 21-15ന് രണ്ടാം സെറ്റ് പിടിച്ചു. മൂന്നാം സെറ്റിന്റെ തുടക്കത്തിൽ തന്നെ സിന്ധു ലീഡ് പിടിക്കുകയും ചെയ്തു. എന്നാൽ പത്ത് പോയന്റിന് ശേഷം ചൈനീസ് താരം മുന്നേറുകയായിരുന്നു.
മൂന്നാം സീഡായ വാങിനോട് മുമ്പ് എട്ട് തവണ ഏറ്റുമുട്ടിയപ്പോഴും സിന്ധുവിന് ജയിക്കാനായി കഴിഞ്ഞിരുന്നില്ല. തോൽവിയോടെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് നഷ്ടമായത്.
ഒരു സ്വർണമടക്കം അഞ്ച് മെഡലുള്ള പി വി സിന്ധുവായിരുന്നു ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായിരുന്നത്. സിന്ധു 2019ൽ സ്വർണം നേടി. 2017ലും 2018ലും വെള്ളി. 2013, 2014 പതിപ്പുകളിൽ വെങ്കലമാണ് സമ്പാദ്യം.
"
https://www.facebook.com/Malayalivartha

























