നീയൊക്കെ ഏതാ... കാക്കി കണ്ടതും റാണി ലക്ഷ്മിയുടെ ഷോ... തെളിവ് ഇറക്കി തൂക്കി; റാണി ലോക ഫ്രോഡെന്ന് ...!"

അങ്കമാലി കറുകുറ്റി പള്ളിയങ്ങാടിയിലെ വാടകവീട്ടില്‍ തിരുവനന്തപുരം സ്വദേശിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം സ്വദേശി ഫ്‌ലോറന്‍സിയെ (36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അങ്കമാലിയിലും സമീപ പ്രദേശങ്ങളിലും ലോട്ടറി വില്‍പ്പന നടത്തി ഉപജീവനം നടത്തിവരികയായിരുന്ന ഇവര്‍ വാടകവീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം പുറത്തറിയുന്നത്. നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹം പൂര്‍ണ്ണമായും നഗ്‌നമായ നിലയിലാണ് മുറിക്കുള്ളില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സമയത്ത് വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംഭവത്തില്‍ കൊലപാതക സാധ്യതയടക്കമുള്ള ദുരൂഹതകള്‍ പോലീസ് സംശയിക്കുന്നുണ്ട്.
അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തും കറുകുറ്റി മേഖലയിലും ലോട്ടറി കച്ചവടം നടത്തിയിരുന്ന ഫ്‌ലോറന്‍സി കുറച്ചുകാലമായി പള്ളിയങ്ങാടിയിലെ പഴയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒരു ഭാഗത്തുള്ള മുറിയിലാണ് താമസിച്ചിരുന്നത്. നാലു മാസം മുന്‍പാണ് ഇവര്‍ ഇവിടേക്ക് താമസം മാറിയത്.
ഏതാനും ദിവസങ്ങളായി ഫ്‌ലോറന്‍സിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാത്തതിനെ തുടര്‍ന്ന് ഇവരെ ഇവിടെ താമസിപ്പിക്കാന്‍ സഹായിച്ച ബ്രോക്കര്‍ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയെ വിവരമറിയിക്കുകയായിരുന്നു. പള്ളിയങ്ങാടി ഉള്‍പ്പെടുന്ന 13-ാം വാര്‍ഡിന്റെ പ്രതിനിധി കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഉടന്‍ തന്നെ സ്ഥലത്തെത്തി. വീട് അടച്ചിട്ട നിലയിലായിരുന്നുവെങ്കിലും പരിസരത്ത് കടുത്ത ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കൂടാതെ, വ്യാഴാഴ്ച രാവിലെയായിട്ടും വീട്ടിനുള്ളില്‍ നിന്ന് യാതൊരു അനക്കവും കാണാത്തതിനെ തുടര്‍ന്ന് സമീപവാസികളും അന്വേഷിച്ചെത്തിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അങ്കമാലി പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് വീടിന്റെ പിന്‍വശത്തെ വാതിലുകളിലൊന്ന് തുറന്ന നിലയില്‍ കണ്ടെത്തുന്നതും അകത്ത് മൃതദേഹം കണ്ടെത്തുന്നതും.
https://www.facebook.com/Malayalivartha
























