കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി...

കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി. ഫൈനലിൽ ക്രൂസ് അസൂലിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തകർത്താണ് താരത്തിന്റെ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരവും മെസി തന്നെയാണ്. മയാമിക്കൊപ്പമുള്ള മെസിയുടെ നാലാം കിരീടമാണിത്. എം.എൽ.എസ് ചാമ്പ്യന്മാരും ലിഗ എം എക്‌സ് ചാമ്പ്യൻമാരും തമ്മിൽ നടന്ന പോരാട്ടത്തിൽ ഗോളടിച്ചും ഗോളടിപ്പിച്ചും മെസ്സി കളം നിറയുകയും ചെയ്തു. മത്സരത്തിന്റെ 24 -ാം മിനിറ്റിൽ തന്നെ മെസ്സി പന്ത് വലയിലെത്തിച്ച് മയാമിക്ക് ലീഡ് സമ്മാനിച്ചു. ഒരു തകർപ്പൻ ഹെഡറിലൂടെയായിരുന്നു താരത്തിന്റെ ഗോൾ നേട്ടം. ഇന്റർ മയാമി ജഴ്സിയിലെ താരത്തിന്‍റെ നൂറാം ഗോൾ.
രണ്ടാം പകുതിയിൽ ക്രൂസ് അസൂൽ സമനില പിടിക്കാൻ ശ്രമിച്ചെങ്കിലും ബ്രസീലിയൻ താരം കാസമിറോ പന്ത് വലയിലെത്തിച്ച് മയാമിയുടെ വിജയമുറപ്പിക്കുകയായിരുന്നു. 81 -ാം മിനിറ്റിൽ മെസ്സിയെടുത്ത കോർണർ കിക്ക് മനോഹരമായി ഹെഡ് ചെയ്ത് താരം വലയിലാക്കുകയായിരുന്നു. അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷവും മെസ്സി തകർപ്പൻ പ്രകടനം തുടരുന്നുവെന്നതാണ് ശ്രദ്ധേയമായുള്ളത്.
https://www.facebook.com/Malayalivartha



























