സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,010 രൂപയായി. പവന് 440 രൂപ കുറഞ്ഞ് 1,12,080 രൂപയാണ്.
ഇന്നലെ സ്വർണ വില ഗ്രാമിന് 25 രൂപയെന്ന നിരക്കിൽ നേരിയ തോതിൽ വില വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 4,290 ഡോളറിലെത്തി.
യു.എസ് കേന്ദ്രമായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതാണ് ഇന്നത്തെ വില കുറവിൻറെ കാരണം. നിരക്ക് ഉയർത്തരുതെന്ന് ട്രംപ് ആവശ്യപ്പെട്ടുവെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ഈ തീരുമാനത്തിലെത്തിയത്.
അതേസമയം വെള്ളിക്ക് ഗ്രാമിന് 245 രൂപയിൽ തന്നെ മാറ്റമില്ലാതെ തുടരുകയാണ്.
https://www.facebook.com/Malayalivartha
























