ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾ അടുത്ത മാസം മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരുന്നതാണ്. കഴിഞ്ഞ മാസമാണ് പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തത്.
ജനന-മരണ വിവരങ്ങൾ കൃത്യസമയത്ത് തന്നെ അധികാരികളെ അറിയിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വ്യാജ രജിസ്ട്രേഷനുകൾ തടയുന്നതിനുമാണ് 1969-ലെ പഴയ നിയമത്തിൽ കേന്ദ്രസർക്കാർ ഈ കർശന ഭേദഗതികൾ വരുത്തിയിരിട്ടുള്ളത്.
അതേസമയം പുതിയ നിയമപ്രകാരം, ജനനമോ മരണമോ നടന്ന് ഒരു വർഷത്തിന് ശേഷവും രണ്ട് വർഷത്തിനുള്ളിലുമാണ് രജിസ്റ്റർ ചെയ്യാൻ അപേക്ഷിക്കുന്നതെങ്കിൽ, നിർദ്ദിഷ്ട ഫീസ് അടച്ച് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് , സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ അതത് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ പ്രത്യേക അനുമതി വാങ്ങിയിരിക്കേണ്ടതാണ്. ഉദ്യോഗസ്ഥർ സംഭവത്തിന്റെ കൃത്യത ഉറപ്പാക്കിയതിനു ശേഷം മാത്രമേ അനുമതി നൽകൂ. എന്നാൽ, രജിസ്ട്രേഷൻ രണ്ട് വർഷത്തിൽ കൂടുതൽ വൈകുകയാണെങ്കിൽ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ കോടതി ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ ജനന-മരണ രജിസ്ട്രേഷൻ നടത്താൻ കഴിയുകയുള്ളൂ.
ഔദ്യോഗിക ആവശ്യങ്ങൾക്കും നിയമപരമായ വ്യക്തിത്വം തെളിയിക്കുന്നതിനും ജനന-മരണ സർട്ടിഫിക്കറ്റുകൾ അത്യാവശ്യമായതിനാൽ, ഒക്ടോബർ ഒന്നിന് മുൻപായി പൊതുജനങ്ങൾ ഈ നിയമമാറ്റങ്ങൾനസ്സിലാക്കേണ്ടതാണ്.
ഈ പുതിയ നിയമം പ്രാബല്യതിൽ വരുന്നതോടെ പഴയ രീതിയിലുള്ള വൈകിയ വേളകളിലെ രജിസ്ട്രേഷൻ പ്രക്രിയകൾ അവസാനിക്കുകയും സുതാര്യത വർദ്ധിക്കുകയും ചെയ്യും. വ്യാജ രേഖകളുടെ നിർമ്മാണം തടയാനും കൃത്യമായ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യാനും ഇത് സർക്കാരിനെ സഹായിക്കും.
"
https://www.facebook.com/Malayalivartha



























