Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്

17 SEPTEMBER 2026 12:59 PM IST
മലയാളി വാര്‍ത്ത

ദേശീയതല പ്രവേശന, യോഗ്യതാ പരീക്ഷകളുടെ താൽക്കാലിക കലണ്ടർ പുറത്തിറക്കി ദേശീയ പരീക്ഷാ ഏജൻസി. 2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പരീക്ഷകളുടെ തീയതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സി.യു.ഇ.ടി പി.ജി, യു.ജി.സി നെറ്റ്, ജെ.ഇ.ഇ മെയിൻ, സിമാറ്റ്, എൻ.ഐ.എഫ്.ടി ഉൾപ്പെടെ പ്രധാന പരീക്ഷകളുടെ ഷെഡ്യൂളാണ് ഇതിലൂടെ പുറത്തിറക്കിയത്. പരീക്ഷാ തീയതികൾ താൽക്കാലികമാണെന്നും സാങ്കേതിക കാരണങ്ങളാൽ മാറ്റം വരുത്തിയേക്കാമെന്നും വ്യക്തമാക്കി
എൻ.ടി.എ

2026 ഡിസംബർ സെഷനിലെ യു.ജി.സി നെറ്റ് പരീക്ഷ ഡിസംബർ 14 മുതൽ ആരംഭിക്കും. ഡിസംബർ 14 മുതൽ 19 വരെയാണ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ജോയിന്റ് സി.എസ്.ഐ.ആർ യു.ജി.സി ​നെറ്റ് ഡിസംബർ 20, 21 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. അധ്യാപക നിയമനം, ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, പി .എച്ച്.ഡി പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ദേശീയതല യോഗ്യതാ പരീക്ഷയാണ് യു.ജി.സി നെറ്റ്. പരീക്ഷയുടെ വിഷയാടിസ്ഥാനത്തിലുള്ള തീയതികൾ പിന്നീട് എൻ.ടി.എ പ്രഖ്യാപിക്കുകയും ചെയ്യും.

എൻജിനീയറിങ് പ്രവേശനത്തിനുള്ള പ്രധാന ദേശീയ പരീക്ഷയായ ജെ.ഇ.ഇ മെയിൻ 2027 സെഷൻ വൺ ജനുവരി 22 മുതൽ 24 വരെയും ജനുവരി 28 മുതൽ 30 വരെയും നടത്താനാണ് താൽക്കാലിക തീരുമാനം. എൻ.ഐ.ടി, ​ഐ.ഐ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് ജെ.ഇ.ഇ മെയിൻ.

എൻ.ഐ.എഫ്.ടി പ്രവേശന പരീക്ഷ 2027 ജനുവരി 10ന് നടത്താനാണ് തീരുമാനമുള്ളത്. ആൾ ഇന്ത്യ സൈനിക് സ്കൂൾസ് എൻട്രൻസ് എക്സാമിനേഷൻ ജനുവരി 31ന് നടത്തും. ​ശ്രേഷ്ഠ നെറ്റ്സ് പരീക്ഷയും ജനുവരി 10ന് നടക്കും. ആർമി കേഡറ്റ്സ് കോളജ് പരീക്ഷ ജനുവരി നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്.

മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്) 2027 ഫെബ്രുവരി ഏഴിന് നടത്തും. എൻ.ഐ.ടി.ടി.ടി പാർട്ട് വൺ ഫെബ്രുവരി 26, 27 തീയതികളിലാണ്.

പി.ജി പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് 2027 മാർച്ചിലാണ് നടത്തുക. നിലവിലെ താൽക്കാലിക കലണ്ടർ പ്രകാരം മാർച്ച് 1-5, 8-12, 20-21, 24-25 തീയതികളിലായാണ് പരീക്ഷ നടത്താൻ തീരുമാനം. എൻ.ഐ.ടി.ടി.ടി പാർട്ട് ടു മാർച്ച് അഞ്ച് മുതൽ ഏഴ് വരെ തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ താൽക്കാലിക പരീക്ഷാ കലണ്ടറാണ് എൻ.ടി.എ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 minutes ago)

വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുത വധു ലോറിയിടിച്ച് മരിച്ചു  (13 minutes ago)

ശാന്തിഗ്രാമില്‍ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു  (34 minutes ago)

യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (53 minutes ago)

നന്ദനത്തിൽ ജയകൃഷ്ണന്റെ നിലവിളി..കണ്ടുനിൽക്കാൻ കഴിയില്ല, ജ്യോതി ടീച്ചറിന്റെയും മകന്റെയും അടക്കം കഴിഞ്ഞു..!  (4 hours ago)

17-കാരന്റെ അച്ഛൻ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും.. ജഡ്ജിയെ വിറപ്പിച്ച് ഭദ്രകീർത്ത ഹൈക്കോടതിയിൽ  (4 hours ago)

സൗദി-ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതിസന്ധിയിൽ  (7 hours ago)

ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (7 hours ago)

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച  (7 hours ago)

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (7 hours ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (7 hours ago)

ലൈഫ്‌ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്‌കാരം  (7 hours ago)

ആരോഗ്യാവസ്ഥ മോശമാണെന്നു പറയുന്ന ആളെയാണ് ഇന്നലെ രാത്രി ബലം പ്രയോഗിച്ചു കൊണ്ടുപോയത്; ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും രാവിലെ വരെ ഒരു ചികിത്സയും നല്‍കിയില്ല; ആഞ്ഞടിച്ച് എല്‍പിഎസ്ടി സമരസമിതി നേതാവ് വളര്‍മത  (7 hours ago)

വിവാദങ്ങൾ വിടാതെ പാറ്റ് കമിൻസ്; ഭാര്യയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ വൈറൽ, പന്തുചുരണ്ടൽ വിവാദത്തിലും പ്രതികരണം ഉടൻ...  (7 hours ago)

12 ലക്ഷം പോയി, അവൾ എന്നെ ചതിച്ചു സാറേ....! സെക്രട്ടറിയേറ്റിനു മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വായോധികൻ; രക്ഷകരായി 'ആ 2പേർ'  (8 hours ago)

Malayali Vartha Recommends