പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ

കൊല്ലം സ്വദേശിയായ രാജു എഡ്വേഡിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യ ലേഖ മേരിക്ക് നേരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. 'പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ..ഡി. ചെറുക്കനെ എന്തൊന്ന് ചെയ്തേ... നിന്നെ കല്ലെറിഞ്ഞ് ഓടിക്കണം' എന്നൊക്കെ രൂക്ഷ ഭാഷയിലാണ് നാട്ടുകാർ പ്രതികരിച്ചത്. അപ്പോഴും സ്വന്തം ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന്റെ ഒരിറ്റ് പശ്ചാത്താപം പോലുമില്ലാതെ ലേഖയുടെ മുഖത്ത് ഇല്ലായിരുന്നു. പെട്ടെന്ന് തലയിൽ ആരോ..ചീമുട്ടയെറിഞ്ഞതും പൊട്ടിക്കരച്ചിലായി. ഇതോടെ പ്രതിഷേധം അതിരുവിടുകയായിരുന്നു.
തെളിവെടുപ്പിനായി പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് നാട്ടുകാർ ചീമുട്ടയെറിയുകയും അസഭ്യം പറയുകയും ചെയ്തത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടയിൽ ഒടുവിൽ ഏറെ പണിപ്പെട്ടാണ് പോലീസ് ലേഖയുമായി കൊലപാതകം നടന്ന വീട്ടിലേക്ക് പ്രവേശിച്ചത്. ഇതിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലേഖ നാട്ടുകാർക്കിടയിലൂടെ നടന്നുനീങ്ങിയത്. തലയിൽ ചീമുട്ടയേറേറ്റതോടെ പ്രതി പൊട്ടിക്കരയുന്ന നാടകീയ രംഗങ്ങളും അരങ്ങേറി.
ഈ മാസം മൂന്നിനാണ് രാജു എഡ്വേഡ് കൊല്ലപ്പെട്ടത്. സ്വത്തുതർക്കത്തെ തുടർന്ന് ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് രാജുവിനെ കൊലപ്പെടുത്തിയത്. സംഭവദിവസം പുലർച്ചെ ലേഖയും വീടിന് സമീപം താമസിക്കുന്ന ഭർതൃസഹോദരൻ ബൈജുവും ചേർന്നാണ് രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ രാജു കുഴഞ്ഞുവീണെന്നാണ് ലേഖ ആശുപത്രി അധികൃതരോട് പറഞ്ഞത്.
എന്നാൽ രാജുവിന്റെ കഴുത്തിൽ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ബന്ധുക്കളും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയത്. കഴുത്തിൽ ശക്തമായി അമർത്തിയതാണ് മരണകാരണമെന്നും കുഴഞ്ഞുവീണതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ലേഖ കുറ്റം സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവദിവസം പുലർച്ചെ അഞ്ചുമണിയോടെ ഉണ്ടായ വഴക്കിനിടെ രാജു ലേഖയെ മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. രാജുവും ലേഖയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ ഏക മകൾ ബന്ധുവീട്ടിൽ നിന്നാണ് പഠിക്കുന്നത്. ദമ്പതികൾക്കിടയിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. രാജുവിന് അടുത്തിടെ ലഭിച്ച കുടുംബസ്വത്ത് സ്വന്തം പേരിലേക്ക് മാറ്റണമെന്ന ലേഖയുടെ ആവശ്യവും ഈ തർക്കങ്ങൾക്ക് കാരണമായിരുന്നു.
https://www.facebook.com/Malayalivartha

























