EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിക്കൊണ്ട് മാസപ്പടി, ഹവാല കേസുകളില് മുന് മുഖ്യമന്ത്രി പിണറായി വിജയന്, മുന്മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പുതിയ നീക്കങ്ങള് ശക്തമാക്കി. ഇതിന്റെ ഭാഗമായി രണ്ട് പുതിയ ഇ.സി.ഐ.ആറുകള് ഇന്നലെ ഇ.ഡി രജിസ്റ്റര് ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ച് തുടര് നടപടികള് വേഗത്തിലാക്കാനാണ് ഇഡിയുടെ നീക്കം. ഇരുവരെയും അറസ്റ്റു ചെയ്യുന്നത് അടക്കമുള്ള നടപടികൡലേക്ക് ഇഡി കടക്കുമോ എന്നതിലാണ് ആകാംക്ഷ നിലനില്ക്കുന്നത്.
പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്സ് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തതിനു പിന്നാലെയാണ് ഈ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്. വീണയുടെ കൈയിലെത്തിയ പണം പിണറായിക്കു വേണ്ടിയുള്ള കൈക്കൂലിയാണെന്ന നിര്ണായക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നിര്ദേശ പ്രകാരം വിജിലന്സ് കേസുകള് ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള് വീണ്ടും ഇ.സി.ഐ.ആര് രജിസ്റ്റര് ചെയ്തിട്ടുള്ളത്.
അനധികൃത സ്വത്ത് സമ്പാദനം, വിദേശപണമിടപാട് എന്നിവയിലാണ് മുഹമ്മദ് റിയാസിനെതിരെ നിലവിലെ ഇ.സി.ഐ.ആര് ചുമത്തിയിരിക്കുന്നത്. എന്നാല് ഇതിന് എക്സാലോജിക് ഇടപാടുമായി നേരിട്ട് ബന്ധമില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ആകെ മൂന്ന് ഇ.സി.ഐ.ആര് കേസുകളാണുള്ളത്. സി.എം.ആര്.എല്-എക്സാലോജിക് മാസപ്പടിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്, മുന്മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ രജിസ്റ്റര് ചെയ്ത കേസുകളുടെ അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ (എസ്.ഐ.ടി) വിജിലന്സ് ഡയറക്ടര് ഔദ്യോഗികമായി രൂപവത്കരിച്ച് ഉത്തരവിട്ടിട്ടുണ്ട്. വിജിലന്സ് ആസ്ഥാനത്തെ ഡി.ഐ.ജി തോംസണ് ജോസിനാണ് ഈ സമഗ്രമായ അന്വേഷണത്തിന്റെ മുഴുവന് മേല്നോട്ട ചുമതലയും നല്കിയിട്ടുള്ളത്.
പിണറായി വിജയന് ഒന്നാം പ്രതിയായ കേസിന്റെ അന്വേഷണം തിരുവനന്തപുരം സ്പെഷല് യൂനിറ്റ് എസ്.പി ഇ.എന് സുരേഷിനാണ് നല്കിയിരിക്കുന്നത്. അതേസമയം, പി.എ. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ പണമിടപാട് സംബന്ധിച്ച കേസിന്റെ അന്വേഷണ ചുമതല വിജിലന്സ് കോഴിക്കോട് സ്പെഷല് സെല് എസ്.പി ബാലകൃഷ്ണനാണ് നല്കിയിട്ടുള്ളത്. സംസ്ഥാന ഡി.ജി.പിക്ക് ഇ.ഡി കൈമാറിയ ഔദ്യോഗിക കത്ത് പ്രകാരം രണ്ടു കാലഘട്ടങ്ങളിലായി നടന്ന വ്യത്യസ്ത സാമ്പത്തിക ആരോപണങ്ങളായതിനാലാണ് വിജിലന്സ് ഇത്തരത്തില് രണ്ടു കേസുകള് വെവ്വേറെ രജിസ്റ്റര് ചെയ്തത്. ഇതിന്റെ എഫ്.ഐ.ആറുകള് തിരുവനന്തപുരം വിജിലന്സ് കോടതി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അഴിമതി തടയല് നിയമപ്രകാരം രജിസ്റ്റര് ചെയ്ത രണ്ടു കേസുകളിലും പിണറായി വിജയന്റെ മകള് ടി. വീണയാണ് രണ്ടാം പ്രതിയായി വരുന്നത്.
https://www.facebook.com/Malayalivartha

























