മാസപ്പടി കേസില് സര്ക്കാര് പറയാത്ത ഒരു കാര്യവും എ.ജി കോടതിയില് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

മാസപ്പടി കേസില് ഹൈക്കോടതിയില് സര്ക്കാര് എടുത്ത നിലപാട് ശരിയായില്ലെന്ന് മാത്യു കുഴല്നാടന് എംഎല്.എ ആരോപണത്തില് പ്രതികരിച്ച് മുഖ്യമന്ത്രി. എല്.ഡി.എഫ് കൊടുക്കാത്ത നീതി പിണറായിക്ക് യു.ഡി.എഫ് എന്തുകൊണ്ട് നല്കിയെന്ന് മാത്യു കുഴല്നാടന് ചോദിച്ചു. എന്നാല് മാത്യുവിന്റെ നിലപാട് തള്ളിയ മുഖ്യമന്ത്രി സര്ക്കാര് പറയാത്ത ഒരു കാര്യവും എ.ജി കോടതിയില് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. കേസിലെ പ്രതികള്ക്ക് സര്ക്കാര് സംരക്ഷണം നല്കുകയോ വേട്ടയാടുകയോ ചെയ്തിട്ടി്ല്ലെന്നും അദ്ദേഹം പറഞ്ഞു. സര്ക്കാരിന്റേത് ശരിയായ രാഷ്ട്രീയ ലൈനാണെന്നും മാത്യുവിന് ചെറുപ്പത്തിന്റെ ആവേശമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ യോഗം പിന്തുണച്ചു.
മാസപ്പടി കേസിലെ ഹര്ജിയില് പിണറായി വിജയന്റെ വാദങ്ങളെ സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് പിന്തുണച്ചെന്നാണ് മാത്യു കുഴല്നാടന്റെ ആരോപണം. കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലായിരുന്നു എന്നാണ് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകള് മാത്രമാണ് ലഭിച്ചതെന്നും അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താന് ഉത്തരവിട്ടതെന്നും എ.ജി കോടതിയെ അറിയിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ബന്ധപ്പെട്ടവര് ഇക്കാര്യം പാര്ട്ടി വേദിയില് വിശദീകരിക്കണമെന്നും കുഴല്നാടന് ആവശ്യപ്പെട്ടിരുന്നു. കേസില് സര്ക്കിരിന് തെറ്റുപറ്റിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























