Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...


അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ

യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..

15 OCTOBER 2026 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..

അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...

എറണാകുളം മാർക്കറ്റിലെ പ്രസിദ്ധമായ കടവുഭാഗം യഹൂദ പള്ളിക്ക്  സമീപമുണ്ടായ  തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.  മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ  ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക്ഉപയോഗിക്കുന്ന പാകിസ്ഥാനി  സ്ക്വാഡുകൾ ഇന്ത്യയിൽ സജീവമാണെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയ സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള എത്ര ചെറുപ്പക്കാർ ഇവരുടെ ഗ്യാംഗിൽ വീണുവെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഏജൻസികൾ നടത്തുന്നത്. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്താൻ ഇവർക്ക് പാകിസ്ഥാനിൽ നിന്നും ആയുധങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. തീവ്രവാദഗ്രൂപ്പുകൾ കേരളത്തിൽ കളം നിറയുമ്പോൾ കേരള പോലീസ് ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ആണ്. സിനഗോഗിന് സമീപം തീയിടുമ്പോൾ പോലീസ് കാവൽ ഉണ്ടായിരുന്നു എന്നതാണ് രസകരമായ കാര്യം.

 

ചെറിയൊരു തീപ്പൊരി വീണാൽ കത്തുന്ന അവസ്ഥയിലാണ് കേരളം. കേരളം തീവ്രവാദികളുടെ വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണെന്ന് മുൻ ഡി.ജി.പി. ലോകനാഥ്  ബഹ്റ പറഞ്ഞത് കേരളം മറന്നിട്ടില്ല.  കേരളത്തില്‍ നടന്ന അനേകം തീവ്രവാദപ്രവര്‍ത്തനങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണുകയും ഇവയുടെ പിന്നിലുള്ള നിഗൂഢശക്തികളെക്കുറിച്ച് അന്വേഷണം നടത്താതിരിക്കുകയും ചെയ്തവരുടെ മൗനത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ പ്രസ്താവന. കേരളത്തിന്റെ ക്രമസമാധാനനിലയെ ആഴത്തില്‍ സ്വാധീനിക്കുന്ന ഈ വിഷയത്തില്‍ കുറ്റകരമായ മൗനമാണ് ഇതുവരെ ഇടതു-വലതു മുന്നണികള്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ അവലംബിച്ചത്.

 

പോലീസ് ഉദ്യോഗസ്ഥര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നല്‍കിയ അനേകം റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവെച്ചവര്‍ക്ക് കേരളത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റിയതില്‍ പ്രധാന പങ്കുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇന്ന് ഇരുമുന്നണികളെയും നയിക്കുന്നത്. അതിനുവേണ്ടി ഏത് തീവ്രവാദി സംഘടനയുമായും കൂട്ടുചേരാന്‍ തയ്യാറാവുകയും അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. സാംസ്‌കാരിക നായകന്മാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നവരും ഒരു വിഭാഗം മാധ്യമങ്ങളുമൊക്കെ തീവ്രവാദത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന മൗനം സംശയാസ്പദമാണ്. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള ശ്രമവും ബോധപൂര്‍വ്വം നടക്കുന്നു.

കഴിഞ്ഞ മൂന്നു ദശബ്ദത്തിലധികമായി കേരളത്തില്‍ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. അവയുടെ അന്തിമ പരിണാമമായി വേണം ഇപ്പോഴത്തെ അവസ്ഥയെ കാണാന്‍. സ്ഥാനമൊഴിയുന്നതിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തിന്റെ ക്രമസമാധാനച്ചുമതല വഹിച്ച ഉന്നതോദ്യോഗസ്ഥന്‍ തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ ഇങ്ങനെ തുറന്നടിച്ചത്: ”കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. ഇവിടത്തെ ആളുകള്‍ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്‌ടേഴ്‌സ്, എഞ്ചിനീയേഴ്‌സ്. അവര്‍ക്ക് ഈ ടൈപ്പ് ആളെ വേണം. അവരുടെ ഒരു ലാര്‍ജര്‍ ഗോളുണ്ടല്ലോ. അതുകൊണ്ട് ഈ ആളുകളെ ഏതു രീതിയിലും റാഡിക്കലൈസ് ചെയ്തുകൊണ്ടുപോകാം… ഒരു കാര്യം പറയാം. പേടിക്കേണ്ട കാര്യമില്ല. ഞങ്ങളുണ്ട്.

 

ന്യൂട്രലൈസ് ചെയ്യാന്‍ ഞങ്ങള്‍ക്കു കഴിയും. അടുത്ത കാലത്ത് അത് കുറഞ്ഞിട്ടുണ്ടല്ലോ. എങ്ങനെയാണിത്? ഞങ്ങള്‍ ഒരു സിസ്റ്റമാറ്റിക് രീതിയില്‍ അതു കൈകാര്യം ചെയ്യുന്നുണ്ട്. ന്യൂട്രലൈസേഷന്‍, ഡീ റാഡിക്കലൈസേഷന്‍, കൗണ്ടര്‍ റാഡിക്കലൈസേഷന്‍ ഈ മൂന്നു കാര്യങ്ങള്‍ കേരളത്തില്‍ നല്ല രീതിയില്‍ പോകുന്നുണ്ട്.” പോലീസിന്റെ മുഖം രക്ഷിക്കാന്‍ അദ്ദേഹം ഇങ്ങനെ ചില അവകാശവാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും തീവ്രവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അത്ര നിസ്സാരമല്ല. കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചവരെ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ വേണ്ടി ഒരുമിച്ചു നിന്ന് പ്രമേയം പാസ്സാക്കിയവരാണ് ഇവിടത്തെ ഇരുമുന്നണികളും.

 

തീവ്രവാദത്തെ ഇല്ലാതാക്കാന്‍ ഒരു നടപടിയും ഇവര്‍ സ്വീകരിച്ചിട്ടില്ല എന്നുമാത്രമല്ല അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ വോട്ടിനുവേണ്ടി പ്രീണിപ്പിക്കാനാണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്.‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി സിമിയുടെ നേതൃത്വത്തില്‍ ആരംഭിച്ച തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പല രൂപത്തില്‍, പല പേരില്‍ ഇന്നും നടന്നുവരികയാണ്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സിമിയെ നിരോധിച്ചെങ്കിലും എന്‍.ഡി.എഫിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പേരില്‍ ഈ ശക്തികള്‍ ഇപ്പോഴും കേരളീയ സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണ്. മുസ്ലിംലീഗ് ഒരു ഘടകക്ഷി ആയതുകൊണ്ട് ഐക്യജനാധിപത്യ മുന്നണി ഒരു കാലത്തും തീവ്രവാദപ്രവര്‍ത്തനങ്ങളെ പരസ്യമായി അപലപിക്കാനോ അവയ്‌ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല.

 

 

കേരളത്തില്‍ തീവ്രവാദം വളരുന്നുണ്ടെന്ന് സമ്മതിച്ച വി.എസ്. അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയുമൊന്നും അവര്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 2003 മെയ് 2-ന് മാറാട് ഹിന്ദു കൂട്ടക്കൊല നടന്നശേഷം അതിനെക്കുറിച്ച് അന്വേഷിച്ച തോമസ് പി.ജോസഫ് കമ്മീഷന്‍ അതിന്റെ തീവ്രവാദ ബന്ധത്തിലേക്ക് വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. മൂവാറ്റുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടായില്ല. ഒട്ടനവധി സ്‌ഫോടനങ്ങള്‍ കേരളത്തില്‍ നടന്നതിനും തുമ്പും വാലുമുണ്ടായില്ല. ഇന്ത്യയില്‍ ഐ. എസ്സിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏറ്റവും കൂടുതല്‍ നടന്നത് കേരളത്തിലാണ്. ഈ സമയത്തൊക്കെ നിഷ്‌ക്രിയത പാലിച്ച് അതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തവരാണ് ഇവിടുത്തെ ഭരണകക്ഷികള്‍.

 

മുസ്ലിം വോട്ട് കിട്ടുന്നതിനുവേണ്ടി തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി കൂട്ടുകൂടാന്‍ ഒരുമടിയും കാണിക്കാത്തവരാണ് ഇടതുപക്ഷസംഘടനകള്‍. ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലര്‍ ഫ്രണ്ടുമായുമൊന്നും അവര്‍ക്ക് ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവുമില്ല. സന്ദര്‍ഭത്തിനനുസരിച്ച് അവരുമായി കൂട്ടുചേര്‍ന്നിട്ടുമുണ്ട്. ഐ.എന്‍.എല്ലിന് ആദ്യമായി ഒരു മന്ത്രിസ്ഥാനം നല്‍കി തീവ്രവാദശക്തിയായ അതിനെ മുന്നോട്ടു കൊണ്ടുവരാനാണ് സി.പി.എം. ശ്രമിച്ചത്. 1992ല്‍ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിലെ തര്‍ക്കമന്ദിരം തകര്‍ന്നശേഷം മുസ്ലിംലീഗിന് തീവ്രവാദം പോരെന്ന് ആരോപിച്ച് അതില്‍ നിന്ന് പിളര്‍ന്ന് ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കക്ഷിയാണ് ഐ.എന്‍. എല്‍. 2019ന്റെ അവസാനം പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന സമയത്ത് അവയില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന് ‘ഇരുപത്തിയൊന്നില്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ എന്നതായിരുന്നു.

ഇത്തരം മുദ്രാവാക്യങ്ങള്‍ക്കെതിരെയും കേരളത്തില്‍ ഫലപ്രദമായ പ്രതികരണമുണ്ടായില്ല. ഇതിന്റെയെല്ലാം പരിണിത ഫലമായാണ് പുത്തൻകുരിശിൽ പള്ളി ആക്രമിക്കാനുള്ള ട്രയൽ നടന്നത്. ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസമാണ് പോലീസിനെ നയിക്കുന്നത്. അതാണ് പുത്തൻ കുരിശിൽ നടന്നത്.ബഹ്റ പറഞ്ഞതുപോലെ ബുദ്ധിയുള്ള ചെറുപ്പക്കാരനായിരുന്നു പുത്തൻകുരിശിലും തീവ്രവാദപ്രവർത്തനത്തിൽ പങ്കാളിയായത്.സംഭവവുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് സ്വദേശിയായ എബിൻ ബി.പോളിനെ (32) പൊലീസ് പിടികൂടി. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒട്ടേറെ രാസലഹരിയും പിടിച്ചെടുത്തു. സിനഗോഗ് ആക്രമണത്തിൽ എറണാകുളം സെൻട്രൽ പൊലീസും ലഹരി മരുന്ന് പിടികൂടിയതിൽ പുത്തൻകുരിശ് പൊലീസും കേസെടുത്തു. കേന്ദ്ര ഏജൻസികളടക്കം ഇയാളെ ചോദ്യം ചെയ്തു എന്നാണ് വിവരം.

 

‍തിങ്കളാഴ്ച പുലർച്ചെ 2.30ഓടെയാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിനു മുൻവശത്ത് തീവയ്പുണ്ടായത്. സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോർട്ടികൾച്ചർ നഴ്സറിയുടെ ബാനറുകളും ഫ്ലെക്സുകളും പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനഗോഗിന് പൊലീസ് സംരക്ഷണമുണ്ട്. എന്നാൽ തീകൊളുത്തിയത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നീല നിറമുള്ള കാറിലെത്തിയ പ്രതി, വാഹനം മാറ്റിയിട്ട് പള്ളിക്കു മുന്നിലെ നഴ്സറിയിലേക്ക് പെട്രോൾ ഒഴിക്കുകയും തുടർന്ന് മാറിനിന്നു തീ എറിഞ്ഞ് നഴ്സറി കത്തിക്കുകയുമായിരുന്നു. ഇക്കാര്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. രാവിലെയാണു സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഒട്ടേറെപ്പേരിൽനിന്നു വിവരങ്ങൾ ശേഖരിച്ചും കാറിന്റെ നമ്പർ കണ്ടെത്തി.

 

തുടർന്ന് കാർ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി പുത്തൻകുരിശിലെ ഒരു വില്ലയിൽ വാടകയ്ക്കു താമസിക്കുകയാണെന്നു വ്യക്തമായി. പൊലീസ് എത്തിയപ്പോൾ വീടിനുള്ളിൽ ആരുമില്ലെന്ന രീതിയിലാണ് ഇയാൾ പെരുമാറിയതെങ്കിലും പ്രതിയുെടെ വീട്ടുകാരുമായെത്തി നടത്തിയ പരിശോധനയില്‍ ഇയാൾ പിടിയിലാവുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രതി അസ്വാഭാവികമായാണു പെരുമാറിയത് എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഫോൺ പരിശോധിച്ചപ്പോൾ ഒരു അജ്‍ഞാത ടെലഗ്രാം അക്കൗണ്ടിൽനിന്നുള്ള നിർദേശമനുസരിച്ചാണ് ഇയാൾ പ്രവർത്തിച്ചത് എന്നതിന്റെ സൂചനകൾ പൊലീസിനു ലഭിച്ചു. ഇത് ആരുടേതാണെന്നു വ്യക്തമായിട്ടില്ല. മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിലും പ്രതി സമാനമായ രീതിയിൽ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

 

നിലവിൽ റിമാൻഡിലുള്ള ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

 

സെന്‍ട്രൽ പൊലീസ് നൽകിയ വിവരമനുസരിച്ച് പുത്തൻകുരിശ് പൊലീസ് ഇയാൾ താമസിച്ചിരുന്ന വടയമ്പാടി പത്താംമൈലിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ ലഹരി മരുന്നുകൾ പിടികൂടിയത്. വെള്ള ഹെറോയിൻ - 3.613 ഗ്രാം, ബ്രൗൺ ഹെറോയിൻ - 2.736 ഗ്രാം, ഓക്സികോഡോൺ - 2.361 ഗ്രാം, ഫെന്റനൈൽ - 5.264 ഗ്രാം, ആൽപ്രാസോലം - 20.171 ഗ്രാം, കെറ്റാമിൻ - 50.883 ഗ്രാം, കെ-റോക്ക് - 20.675 ഗ്രാം എന്നിവയാണു പിടിച്ചെടുത്തത്.എറണാകുളം സിനഗോഗ് ആക്രമണത്തിന്റെ ആസൂത്രകനായ പാകിസ്ഥാനി 'ബോസ്' പ്രതി എബിൻ ബി. പോളിന്  ആയുധങ്ങൾ എത്തിച്ചുനൽകാൻ നീക്കം നടത്തി. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാനായിരുന്നു ഇത്. ആയുധം വാങ്ങുന്നതിനെക്കുറിച്ച് ഇവർ നടത്തിയ ചാറ്റുകൾ എബിന്റെ ഫോണിൽ പൊലീസ് കണ്ടെത്തി.എറണാകുളം മാർക്കറ്റിലെ കടവുംഭാഗം സിനഗോഗ് കത്തിക്കാൻ 10 ലക്ഷം രൂപയായിരുന്നു വാഗ്ദാനം. മുൻകൂറായി രണ്ടു ലക്ഷം നൽകി. യു.പി, ഡൽഹി, മുംബയ്, അമൃത്‌സർ എന്നിവിടങ്ങളിലായിരുന്നു അടുത്ത ടാസ്‌ക്കുകൾ. ഇതിനുവേണ്ടിയാകാം ആയുധം എത്തിക്കാൻ ബോസ് ഒരുങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

 

പ്രതിയുടെ ഫോണിലെ ടെലിഗ്രാം ആപ്പിൽ കണ്ടെത്തിയ ആശയവിനിമയങ്ങളിൽ ജൂത ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. ബോസിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് ടെലിഗ്രാമിന് നോട്ടീസ് നൽകുമെന്ന് സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.മൂവാറ്റുപുഴയിലെ കാർ ഷോറൂം തീവയ്പിനു മുമ്പും എബിൻ സമാനമായ മറ്റൊരു കൃത്യം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യം എബിൻ വെളിപ്പെടുത്തിയിട്ടില്ല.ഇയാൾ ബോസിലേക്ക് എത്തിയതിനെക്കുറിച്ചുള്ള സാദ്ധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. എബിന്റെ വീട്ടിൽ കണ്ടെത്തിയ മയക്കുമരുന്നു ശേഖരം സംബന്ധിച്ചും അന്വേഷണമുണ്ടാകും.ബോസിലേക്കുള്ള സാദ്ധ്യതകൾ ഇതാണ്. 

 

 പ്രതി കുറച്ചുനാൾ കാനഡയിൽ ഉണ്ടായിരുന്നു. അവിടെവച്ച് തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്തു. ബന്ധം ബോസിലേക്കെത്തി. നാട്ടിലെത്തിയ ശേഷവും അത് തു‌ടർന്നു .  നിരോധിത അശ്ലീല സൈറ്റുകൾ എബിൻ പതിവായി സന്ദർശിച്ചിരുന്നു. ലൈവ് വീഡിയോ കാളിംഗിൽ കുരുക്കി ബ്ലാക്‌മെയിലിംഗിലൂടെ കുറ്റകൃത്യം ചെയ്യിപ്പിക്കുന്നതാകാം. പുനെയിൽ ഡിസൈനിംഗ് കോഴ്‌സിന് പഠിക്കുമ്പോഴാണ് ലഹരി ഇടപാടുകാരിലേക്ക് അടുക്കുന്നത്. ലഹരി വാങ്ങാൻ ടെലിഗ്രാംവഴിയുള്ള സൗഹൃദങ്ങളാകാം ബോസിലേക്ക് എത്തിച്ചത്.തീവയ്‌പ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി  ഏറ്റെടുത്തേക്കും. രാജ്യാന്തര തീവ്രവാദ ബന്ധവും ക്രിപ്‌റ്റോകറൻസി ഫണ്ടിംഗും സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. എബിനെ ഐ.ബി, എൻ.ഐ.എ, റോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്രന്റെ മേൽനോട്ടത്തിൽ സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

 

എറണാകുളം മാർക്കറ്റിലെ കടവുഭാഗം ജൂതപ്പള്ളിക്കു (സിനഗോഗ്) സമീപമുണ്ടായ തീവയ്പ്പ് കേസിൽ അറസ്റ്റിലായ പ്രതിക്കു നിർദേശങ്ങൾ നൽകിയെന്നു പറയപ്പെടുന്ന ‘ബോസ്’ ആരാണെന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയുടെ മൊബൈൽ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണു രാജ്യാന്തര തീവ്രവാദ ബന്ധങ്ങളിലേക്കു വിരൽ ചൂണ്ടുന്ന നിർണായക ഡിജിറ്റൽ തെളിവുകൾ അന്വേഷക സംഘത്തിനു ലഭിച്ചത്. തുടർന്ന് ഐബി, എൻഐഎ തുടങ്ങിയ കേന്ദ്ര എജൻസികളടക്കം ഇയാളെ ചോദ്യം ചെയ്തു. പാക്കിസ്ഥാനുമായി ബന്ധമുള്ള ടെലഗ്രാം അക്കൗണ്ടുകളും ഹിന്ദിയിലുള്ള ചാറ്റുകളും പ്രതിയുടെ ഫോണിൽനിന്നു കണ്ടെത്തിയെന്നാണ് അന്വേഷക സംഘം നൽകുന്ന വിവരം.

പ്രതി ഒട്ടേറെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗമാണ്. തീവയ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിലൊരു ഗ്രൂപ്പിൽ പങ്കുവച്ചിട്ടുണ്ട്. അതു സംശയാസ്പദമാണ്. അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര പ്രാധാന്യമുള്ള സ്ഥലമാണ് ഈ സിനഗോഗ്. അതുകൊണ്ടു തന്നെ കേന്ദ്ര ഏജൻസികളും വിവരം ശേഖരിക്കുന്നുണ്ടെന്ന് ഡിസിപി പറഞ്ഞു.‘ബോസ്’ എന്ന് പ്രതി വിശേഷിപ്പിക്കുന്ന, ആരാണെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരാളുടെ നിർദേശപ്രകാരമാണ് കുറ്റകൃത്യങ്ങൾ നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന. നിർദേശിക്കപ്പെടുന്ന ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുക, അതിന്റെ ദൃശ്യങ്ങൾ പകർത്തി അയച്ചുകൊടുക്കുക, ഇതിനു പ്രതിഫലം കൈപ്പറ്റുക എന്നതായിരുന്നു പ്രതിയുടെ രീതി. ഈ രീതിയിലാണ് ഇയാൾ എറണാകുളത്തും പ്രവർത്തിച്ചത്. ആക്രമണത്തിനു പ്രതിഫലമായി ക്രിപ്റ്റോ കറൻസി മുഖേനയാണു പണമിടപാടുകൾ നടന്നത്.

 

ഇതിന്റെ സ്ക്രീൻഷോട്ടുകളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സന്ദേശങ്ങളുടെ ഉറവിടവും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.പുത്തൻകുരിശിലെ സമ്പന്ന കുടുംബാംഗമായ എൽദോ പോൾ പുണെയിൽ ഫാഷൻ ടെക്നോളജി കോഴ്സിനു പഠിക്കുമ്പോഴാണ് ലഹരി ഉപയോഗത്തിലേക്കും ദുരൂഹമായ മറ്റു ബന്ധങ്ങളിലേക്കും കടന്നതെന്നാണു കരുതുന്നത്. കൂടുതൽ സമയവും വീട്ടിൽത്തന്നെ കഴിയുന്നതാണ് ഇയാളുടെ പതിവ്. ഫോണിൽനിന്നു ലഹരിവസ്തുക്കളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട സംശയാസ്പദ ആശയവിനിമയങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മൂവാറ്റുപുഴയിൽ മുൻപ് നടന്ന സമാനമായ തീവയ്പ് സംഭവത്തിലും ഇയാൾക്കു പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും ഫോണിൽനിന്നു കണ്ടെത്തി എന്നാണു വിവരം.

 

സിനഗോഗ് തീവയ്പിനു മുമ്പ് ‘ബോസി’നെ കാണിക്കാനായി ചെയ്തതാണോ ഈ തീവയ്പ് എന്നതും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. പ്രതിയുടെ ഫോണിൽ കണ്ടെത്തിയ ആശയവിനിമയങ്ങളിൽ യഹൂദ ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള വിവിധ ലക്ഷ്യങ്ങളെ സംബന്ധിച്ച പരാമർശങ്ങളും രാജ്യത്തെ വിവിധ നഗരങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഉണ്ടെന്ന് പൊലീസ് പറയുന്നു. കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  അതുകൊണ്ടാണ് അവർ കേരളത്തിൽ സജീവമായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (11 minutes ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (18 minutes ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (38 minutes ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (42 minutes ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (57 minutes ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (3 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (3 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (4 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (4 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (4 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends