നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

നെടുമ്പാശേരി മിനി കൂപ്പർ ദുരന്തക്കേസിലെ പ്രതികളുടെ അഹങ്കാരവും ക്രിമിനൽ ബുദ്ധിയും ഇപ്പോൾ ജയിലിനുള്ളിലും കോടതി മുറികളിലും ഞെട്ടിക്കുന്ന അട്ടിമറി നാടകങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മൂന്ന് നിരപരാധികളായ ചെറുപ്പക്കാരുടെ ജീവനെടുത്ത ഒന്നാം പ്രതി സുഹൈൽ സജീവ്, കേസിലെ സാക്ഷികളെ കുഴപ്പത്തിലാക്കാൻ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ വെച്ച് തന്റെ രൂപം പൂർണ്ണമായി മാറ്റിയിരിക്കുന്നു! നീട്ടി വളർത്തിയ മുടി പറ്റെ വെട്ടി തിരിച്ചറിയാൻ പോലുമാകാത്ത ലുക്കിലാണ് പ്രതി കോടതിയിലെത്തിയത്. 'സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതാണ് മരണകാരണം' എന്ന പ്രതിഭാഗത്തിന്റെ ക്രൂരമായ വാദങ്ങൾ കോടതി തള്ളിയെങ്കിലും, നാട്ടുകാരുടെ കടുത്ത ജനരോഷം കാരണം പ്രതിയെ പുറത്തിറക്കാൻ പോലും കഴിയാതെ പോലീസ് വണ്ടിക്കുള്ളിൽ ഇരുത്തിയാണ് ഇപ്പോൾ തെളിവെടുപ്പ് പൂർത്തിയാക്കിയത്...
https://www.facebook.com/Malayalivartha

























