'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച പെൺകുട്ടികളെയും സുഹൃത്തിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ട ശശികലയുടെ ക്രൂരതയ്ക്കെതിരെ ഇപ്പോൾ കേരളത്തിൽ ജനരോഷം തിളച്ചു മറിയുകയാണ്. സ്വന്തം മകൾ നഷ്ടപ്പെട്ട് തകർന്നിരിക്കുന്ന കുടുംബത്തെ ഫോണിൽ വിളിച്ച് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശശികല ഭീഷണിപ്പെടുത്തിയെന്ന അതീവ ഗുരുതരമായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ 'തറ രാഷ്ട്രീയം കാണിച്ച് പേടിപ്പിക്കേണ്ട' എന്നും, ധൈര്യമുണ്ടെങ്കിൽ സ്വന്തം പേരിൽ ഡി.ജി.പിക്ക് പരാതി നൽകാനും മരിച്ച ഗോപികയുടെ കുടുംബം ശശികലയെ പരസ്യമായി വെല്ലുവിളിച്ചു കഴിഞ്ഞു!
ഇതിനിടെ സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ജനവികാരത്തെയും നിയമക്കുരുക്കിനെയും വെല്ലുവിളിച്ചുകൊണ്ട്, ബാറുകളുടെ സമയവും വാഹന രൂപമാറ്റവും ഉയർത്തിപ്പിടിച്ച് സർക്കാരിനെതിരെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ശശികല വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്!
https://www.facebook.com/Malayalivartha


























