മലപ്പുറത്ത് എംഡിഎംഎയുമായി നാലുപേര് പിടിയില്

മലപ്പുറത്ത് 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബര് അടക്കം നാല് പേര് പൊലീസ് പിടിയില്. കാറില് കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. മലപ്പുറം ഹാജിയാര്പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീര് ടി.പി. (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങല് സ്വദേശി മിനു ജാസ്മിന് (23) എന്നിവരാണ് പിടിയിലായത്. മിനു ജാസ്മിന് യൂട്യൂബറാണ്. എംഡിഎംഎ വില്പ്പനക്ക് വേണ്ടി എത്തിച്ചത് ആണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























